ബിർഭും ആക്രമണം: ഇരകളുടെ കുടുംബാംഗങ്ങൾക്ക് നിയമന കത്ത് കൈമാറി മമത
text_fieldsകൊൽക്കത്ത: ബിർഭും ആക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിയമന കത്തുകൾ കൈമാറി. ഇരകളുടെ പത്ത് ബന്ധുക്കൾക്കാണ് കത്ത് കൈമാറിയത്.
ബിർഭൂമിൽ അക്രമസ്ഥലം സന്ദർശിച്ചപ്പോൾ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുൾപ്പടെയുള്ള സഹായങ്ങൾ മമത വാഗ്ദാനം ചെയ്തിരുന്നു. തീപിടിത്തത്തിൽ ഇരയാക്കപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപയും കത്തിനശിച്ച വീടുകൾ പുനർനിർമിക്കാൻ രണ്ട് ലക്ഷം രൂപയും മമത പ്രഖ്യാപിച്ചിരുന്നു.
മാർച്ച് 20-ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ഭാദു ഷെയ്ഖ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാർച്ച് 21ന് ബിർഭൂമിലെ രാംപൂർഹട്ടിൽ കത്തികരിഞ്ഞ നിലയിൽ ഒൻപത് മൃതദേഹങ്ങൾ കണ്ടെത്തിയത്. ടി.എം.സി പ്രവർത്തകന്‍റെ കൊലപാതകവുമായി അക്രമത്തിന് ബന്ധമുള്ളതായി പ്രദേശവാസികൾ ആരോപിച്ചതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വെച്ചു.
മാർച്ച് 25-ന് കേസ് സ്വമേധയാ ഏറ്റെടുത്ത കൽക്കട്ട ഹൈകോടതി അന്വേഷണം ഏറ്റെടുക്കാൻ സി.ബി.ഐക്ക് നിർദേശം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.