ബിരേൻ സിങ് മാപ്പുപറഞ്ഞാൽ പോരാ, രാജിവെക്കണമെന്ന് സി.പി.ഐ
text_fieldsഇംഫാൽ: മണിപ്പൂരിലെ വംശീയ കലാപത്തിൽ മാപ്പുപറഞ്ഞാൽ പോരാ, മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ച് പുറത്തുപോവുകയാണ് വേണ്ടതെന്ന് സി.പി.ഐ മണിപ്പൂർ ഘടകം. ഭരണത്തിന്റെ സമ്പൂർണ തകർച്ച വ്യക്തമാക്കുന്നതാണ് മണിപ്പൂരിലെ പ്രതിസന്ധിയെന്ന് സി.പി.ഐ പ്രസ്താവനയിൽ ആരോപിച്ചു. ക്രമസമാധാനം നിലനിർത്തുന്നതിലും പൗരന്മാരെ സംരക്ഷിക്കുന്നതിലും നീതി ഉറപ്പാക്കുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടു.
വ്യാപക ദുരിതത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും മണിപ്പൂരിനെ നയിച്ചെന്നും സി.പി.ഐ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ക്ഷമാപണം സംസ്ഥാനത്തെ പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നതാണ്. അനുരഞ്ജനത്തിനായി അർഥവത്തായ നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും സി.പി.ഐ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.