Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേക്ക് മുറിച്ച്...

കേക്ക് മുറിച്ച് പൂവൻകോഴികൾക്ക് 'ജന്മദിനാഘോഷം'

text_fields
bookmark_border
roosters birthday celebration
cancel
camera_alt

കോ​ഴി​ക​ളു​ടെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ കേ​ക്ക്, വീ​രു, ഷേ​രു എ​ന്ന ര​ണ്ടു പൂ​വ​ൻ​കോ​ഴി​ക​ൾ

ബം​ഗ​ളൂ​രു: പൂ​വ​ൻ​കോ​ഴി​ക​ളു​ടെ അ​ഞ്ചാം ജ​ന്മ​ദി​നം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ച് വീ​ട്ടു​കാ​ർ. വീ​രു​വെ​ന്നും ഷേ​രു​വെ​ന്നും പേ​രു​ള്ള പൂ​വ​ൻ​കോ​ഴി​ക​ളു​ടെ ജ​ന്മ​ദി​ന​മാ​ണ് ബെ​ള​ഗാ​വി​യി​ലെ ലം​ഗ​ര​ക​ണ്ടെ കു​ടും​ബം ആ​ഘോ​ഷ​മാ​ക്കി​യ​ത്.

കോ​ഴി​ക​ളു​ടെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ കേ​ക്ക് മു​റി​ക്കു​ന്ന​തിെൻറ​യും മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്ന​തിെൻറ​യു​മെ​ല്ലാം ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വ്യ​ത്യ​സ്ത​മാ​യ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തിെൻറ വി​ശേ​ഷം പു​റ​ത്ത​റി​യു​ന്ന​ത്. ബെ​ള​ഗാ​വി​യി​ലെ മാ​ലി​ഗ​ള്ളി​യി​ലെ ലം​ഗ​ര​ക​ണ്ടെ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് വീ​രു, ഷേ​രു എ​ന്ന ര​ണ്ടു പൂ​വ​ൻ​കോ​ഴി​ക​ൾ.

2015 ഡി​സം​ബ​ർ 20നാ​ണ് മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ ഏ​ഴു പൂ​വ​ൻ​കോ​ഴി​ക​ളെ വാ​ങ്ങി​യ​തെ​ന്നും അ​ഞ്ചെ​ണ്ണ​വും ആ​റു മാ​സ​ത്തി​ന​കം ച​ത്തു​പോ​യെ​ന്നും വീ​ട്ടു​കാ​ര​നാ​യ മേ​ഘ​ൻ പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള ര​ണ്ടെ​ണ്ണ​ത്തി​ന്​ വീ​രു​വെ​ന്നും ഷേ​രു​വെ​ന്നും പേ​രി​ട്ടു.

വീ​രു​വും ഷേ​രു​വും വീ​ട്ടി​ൽ വ​ന്ന​തോ​ടെ അ​ട​ക്ക ക​ച്ച​വ​ടം മെ​ച്ച​പ്പെ​​ട്ടെ​ന്നും വീ​ട്ടി​ലേ​ക്ക് ഐ​ശ്വ​ര്യം കൊ​ണ്ടു​വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ളെ പോ​ലെ​യാ​യ​തി​നാ​ലാ​ണ് കേ​ക്ക് മു​റി​ച്ച് വീ​രു​വി​നെ​യും ഷേ​രു​വി​നെ​യും വാ​ങ്ങി​യ ദി​വ​സ​മാ​യ ഡി​സം​ബ​ർ 20ന് ​ആ​ഘോ​ഷം ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:birthday celebrationroosters
News Summary - 'Birthday celebration' for roosters by cutting a cake
Next Story