ഗോവയിലെ മുഖ്യ ഡോക്ടർ
text_fieldsപനജി: കഴിഞ്ഞ ദിവസം വടക്കൻ ഗോവയിലെ മാപുസയിലെ ജില്ലാ ഗവ. ആശുപത്രിയുടെ ഒ.പിയിലെത്തിയവർ ഡോക്ടറെ കണ്ട് ഒന്നു ഞെട്ട ി. മുഖ്യമന്ത്രി പ്രമോദ് സാവന്തിെൻറ അതേ ഛായ ഡോക്ടർക്ക്. മുഖ്യമന്ത്രി തന്നെയാണ് ഡോക്ടർ വേഷത്തിൽ മുന്നിലിരിക് കുന്നതെന്ന് ബോധ്യമായപ്പോൾ അത്ഭുതം ആദരവിന് വഴിമാറി കൊടുത്തു.
ഗോവ രാജ്യത്തെ ആദ്യ കൊറോണമുക്ത സംസ്ഥാനമായി മാറിയതിന് പിന്നാലെ പിറന്നാൾ ദിനത്തിലാണ് പ്രമോദ് സാവന്ത് തെൻറ പഴയ ഡോക്ടര്‍ കുപ്പായം എടുത്തണിഞ്ഞത്. രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ ഊരിവെച്ച കുപ്പായമാണ് 47ാം ജന്മദിനമായ വെള്ളിയാഴ്ച സാവന്ത് വീണ്ടും അണിഞ്ഞത്. മാപുസയിലെ ജില്ലാ ആശുപത്രിയിൽ മുഖ്യമന്ത്രി മറ്റു ഡോക്ടര്‍മര്‍ക്കൊപ്പം രോഗികളെ ചികിത്സിച്ചു. ആയുര്‍വേദ ഡോക്ടറായ പ്രമോദ് സാവന്ത് 12 വർഷം മുമ്പ് ഈ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെ ഡോക്ടര്‍ കസേരയില്‍ കണ്ടപ്പോള്‍ രോഗികള്‍ക്ക് അത്ഭുതവും കൗതുകവും അടക്കാനായില്ല. തുടര്‍ന്ന് ഒ.പിയില്‍ എത്തിയ എല്ലാ രോഗികളെയും അദ്ദേഹം പരിശോധിച്ചു.
''കൊറോണ വൈറസ് പടരുന്ന ഈ സമയത്ത് നമ്മളെ സുരക്ഷിതരായി സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന സമര്‍പ്പിത മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ നമ്മള്‍ ഉറപ്പാക്കണം. ഞാനും അതിനോട് പ്രതിബദ്ധത പുലര്‍ത്തുന്നതാണ്. അതിെൻറ ഭാഗമായി എെൻറ ജന്മദിനത്തില്‍ മാപുസയിലെ ജില്ലാ ആശുപത്രിയിലെ ഒ.പി.ഡിയില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം ചേരുകയാണ്' - സാവന്ത് ട്വീറ്റ് ചെയ്തു.
ആശുപത്രിയില്‍ ദിവസത്തിെൻറ പകുതിയോളം ചെലവിട്ട സാവന്ത് റൗണ്ട്സിന് പോവുകയും പത്ത് രോഗികളെ പരിശോധിക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു പതിറ്റാണ്ട് മുന്‍പാണ് രാഷ്ട്രീയത്തിൽ ചേരുന്നതിനായി സാവന്ത് സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.