ജന്മദിന പാർട്ടി കഴിഞ്ഞിറങ്ങിയവർക്കു നേരെ വെടിവെപ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു
text_fieldsചണ്ഡീഗഡ് (ഹരിയാന): ഹരിയാനയിലെ പഞ്ച്കുലയിലെ മോർണി ഹിൽസിൽ ഡൽഹി സ്വദേശി യുവതി ഉൾപ്പെടെ മൂന്ന് പേർ വെടിയേറ്റ് കൊല്ലപ്പെട്ടു.
ജന്മദിന പാർട്ടി കഴിഞ്ഞിറങ്ങിയവർക്കു നേരെ കാറിൽ എത്തിയ മൂന്നു പേർ ചേർന്ന് വെടിവെപ്പ് നടത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മരിച്ചവർ വിക്കി, അയാളുടെ അനന്തരവൻ, ഒരു സ്ത്രീ എന്നിവരാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റകൃത്യത്തിന് പിന്നിൽ പഴയ വൈരാഗ്യമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇരകളെല്ലാം റസ്റ്റോറന്റിൽ പിറന്നാൾ ആഘോഷിക്കുകയായിരുന്നു. കാറിൽ സംഭവസ്ഥലത്ത് എത്തിയ മൂന്ന് പേർ ഇരകൾക്ക് നേരെ വെടിയുതിർക്കുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പുലർച്ചെ 3.30ഓടെയാണ് പോലീസ് കൺട്രോൾ റൂമിന് കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചത്.
വെടിയേറ്റവരെ ഛണ്ഡീഗഡിന് സമീപമുള്ള പഞ്ച്കുല സെക്ടർ ആറിലെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.