പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ ബി.ജെ.പി സമ്പൂർണ പരാജയം - അഖിലേഷ് യാദവ്
text_fieldsലഖ്നോ: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ ബി.ജെ.പി സമ്പൂർണ പരാജയമാണെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മുതലാളിമാരുടെ പോക്കറ്റ് നിറക്കാൻ സഹായിക്കുന്ന ഇരട്ട എഞ്ചിൻ സർക്കാർ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ പണപ്പെരുപ്പത്തിന്‍റെ തീയിലേക്ക് തള്ളിയിടുകയാണ്. സാധാരണക്കാരായ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോഴും ബി.ജെ.പിക്ക് സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"വലിയ മുതലാളിമാരുടെ വീടുകളെല്ലാം തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് അനുകൂലമായി മാത്രമേ പ്രവർത്തിക്കൂ. അത് ബി.ജെ.പിക്കും നന്നായി അറിയാം. അവർക്ക് നേട്ടമുള്ള കാര്യമായത് കൊണ്ട് ബി.ജെ.പി ഈ വിഷയത്തിൽ അസ്വസ്ഥരല്ല. ജനങ്ങൾക്കാണ് അതുകൊണ്ടുള്ള പ്രായസം. ബി.ജെ.പി സന്തുഷ്ടരാണ്" - അഖിലേഷ് യാദവ് പറഞ്ഞു.
രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ ബി.ജെ.പി സർക്കാർ സമ്പൂർണ പരാജയമാണ്. മുതലാളിമാരുടെ പോക്കറ്റ് നിറക്കാൻ സഹായിക്കുന്ന ഇരട്ട എഞ്ചിൻ സർക്കാർ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ പണപ്പെരുപ്പത്തിന്‍റെ തീയിലേക്ക് തള്ളിയിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ അഴിമതിയും കൊള്ളയും കാരണമാണ് സാധാരണക്കാരായ ജനങ്ങൾക്ക് പണപ്പെരുപ്പത്തിന്‍റെ പ്രയാസം അനുഭവിക്കേണ്ടി വരുന്നതെന്നും യാദവ് വ്യക്തമാക്കി. രാജ്യത്ത് നിന്ന് പണപ്പെരുപ്പം ഇല്ലാതാക്കാൻ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് ഇല്ലാതാക്കേണ്ടതുണ്ട്. വില കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ഡോ. രാം മനോഹർ ലോഹിയയുടെ 'ദാം ബന്ധോ പോളിസി' നിറവേറ്റാൻ സോഷ്യലിസ്റ്റുകൾക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉത്തർപ്രദേശിലെ അർബൻ ലോക്കൽ ബോഡി തെരഞ്ഞെടുപ്പിൽ 17 മേയർ സീറ്റുകളിലും ബി.ജെ.പി വിജയിച്ചിരുന്നു. 2024ൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.ബി.എൽ തെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഏറെ പ്രധാനമർഹിക്കുന്നതാണ്. ലോക്സഭയിൽ 80 സീറ്റ് അംഗങ്ങളുടെ പരമാവധി പ്രാതിനിധ്യമുള്ള സംസ്ഥാനമായ ഉത്തർപ്രദേശിന് ദേശീയ രാഷ്ട്രീയത്തിൽ തന്ത്രപരമായ പ്രാധാന്യമുണ്ടെന്നും യു.ബി.എൽ ഫലത്തെ നിർണായകമാക്കുന്ന ഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.