കേന്ദ്രത്തിേൻറത് മനുഷ്യ വിരുദ്ധ ബജറ്റ് ; ബ്ലാക് മണി വെളുപ്പിക്കുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി -മമത
text_fieldsന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് മനുഷ്യ വിരുദ്ധമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അസംഘടിത വിഭാഗത്തിന് ബജറ്റിൽ ഒന്നുമില്ലെന്നും രജ്യത്തിെൻറ ആദ്യ കടലാസ് രഹിത ബജറ്റിൽ ഏറെക്കുറെ എല്ലാ മേഖലയേയും വിറ്റു കഴിഞ്ഞെന്നും മമത കുറ്റപ്പെടുത്തി. ആൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ് ഡീലേഴ്സ് ഫെഡറേഷൻ സംസ്ഥാനതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത. പ്രസംഗത്തിലുടനീളം അവർ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു.
''മാധ്യമങ്ങളിൽ മാത്രം ജീവിക്കുന്ന വാതക ബലൂണാണ് ബി.ജെ.പി. അവർക്ക് പണമുണ്ട്. അവർ തെരുവുകളിൽ കൊടി കെട്ടാൻ ഏജൻസകളെ നിയോഗിക്കുന്നു. അവർ അങ്ങനെ ചെയ്ത് മാധ്യമങ്ങളിൽ ജീവിക്കട്ടെ. തൃണമൂൽ കോൺഗ്രസ് നിങ്ങളുടെ ഹൃദയങ്ങളിലുണ്ടാകും. അക്കാര്യം നിങ്ങൾ ഉറപ്പു തന്നാൽ നിങ്ങൾക്ക് മികച്ച ഭാവി ഞാനും ഉറപ്പു തരാം.
മാതാവിെൻറയും മാതൃരാജ്യത്തിെൻറയും ജനങ്ങളുടെയും സർക്കാർ (തൃണമൂൽ കോൺഗ്രസിെൻറ രാഷ്ട്രീയ മുദ്രാവാക്യം) അധികാരത്തിൽ തിരിച്ചെത്താൻ പോവുകയാണ്. അതിനാൽ ആരും ആകുലപ്പെടേണ്ടതില്ല.''- മമത പറഞ്ഞു.
''തീവെട്ടിക്കൊളക്കാർ പെട്ടെന്ന് പണമുണ്ടാക്കും. അവർ ഇപ്പോൾ ബി.ജെ.പി വാഷിങ് മെഷീനെ'യാണ് സമീപിക്കുന്നത്. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജി വെച്ചവർ ബി.ജെ.പിയിൽ ചേർന്നത് അവർ ഉണ്ടാക്കിയ പണം സംരക്ഷിച്ചു നിർത്തുന്നതിനായാണ്. അവിടേക്ക് കറുത്തവരായി പ്രവേശിക്കുന്നവർ വെളുത്തവരായാണ് തിരിച്ചു വരുന്നത്. അവർ പണത്തിന് വേണ്ടിയാണ് അവിടെ പോകുന്നത്, മറ്റൊന്നുമല്ല. അത്തരക്കാർക്ക് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞു. '' -മമത കൂട്ടിച്ചേർത്തു.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.