രാജ്യത്തെ മുസ്ലിംകൾ സുരക്ഷിതർ; അൻസാരിക്കെതിരെ വെങ്കയ്യ നായിഡു
text_fieldsന്യൂഡൽഹി: രാജ്യത്ത് മുസ്ലിംകൾക്കിടയിൽ അരക്ഷിതബോധവും അസ്വസ്ഥതയുമുണ്ടെന്ന ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ അഭിപ്രായപ്രകടനത്തിനെതിരെ നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഉപരാഷ്ട്രപതിപദത്തിൽ നിന്ന് പടിയിറങ്ങുന്ന നാളിൽ രാജ്യസഭ ടി.വിയിൽ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിൽ, രാജ്യത്തെ അസഹിഷ്ണുത താൻ പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും സ്വീകാര്യതയുടെ അന്തരീക്ഷം ഭീഷണിയിലാണെന്നും ഹാമിദ് അൻസാരി കൂട്ടിച്ചേർത്തു.
േമാദിസർക്കാറിന് ആഘാതമായ പരാമർശത്തിനെതിരെ വെങ്കയ്യ നായിഡു തന്നെ രംഗത്തിറങ്ങി. ചിലയാളുകൾ ന്യൂനപക്ഷങ്ങൾ അരക്ഷിതരാണെന്ന് പറയുന്നുണ്ടെന്നും അതൊരു രാഷ്ട്രീയപ്രചാരണമാണെന്നും നായിഡു പ്രതികരിച്ചു. മൊത്തം ലോകവുമായി താരതമ്യം ചെയ്യുേമ്പാൾ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ കൂടുതൽ സുരക്ഷിതരാണ്. അവർക്ക് അവരുടെ വിഹിതം കിട്ടുന്നുണ്ട്. ഇന്ത്യൻ സമൂഹമാണ് ലോകത്ത് കൂടുതൽ സഹിഷ്ണുതയുള്ളവരെന്നും സഹിഷ്ണുത കൊണ്ടാണ് ജനാധിപത്യം ഇത്ര വിജയിച്ചതെന്നും നായിഡു പറഞ്ഞു. ആരോടും പ്രീണനമില്ല, എല്ലാവർക്കും നീതി എന്നാണ് ഇന്ത്യയുടെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയോടുള്ള സ്നേഹത്തിെൻറ പേരിൽ രാജ്യത്തെ പൗരന്മാരെ ചോദ്യം ചെയ്യുന്നത് അസ്വസ്ഥമാക്കുന്ന ചിന്തയാണെന്ന് രണ്ടുതവണ ഉപരാഷ്ട്രപതി പദത്തിലിരുന്ന ഹാമിദ് അൻസാരി പറഞ്ഞു. പ്രധാനമന്ത്രിയെ ഇൗ വിഷയം ധരിപ്പിച്ചിരുന്നുവെന്ന് പറഞ്ഞ അൻസാരി അത് പക്ഷേ, ശേഷാധികാരത്തിലുള്ള സംഭാഷണമായി അവശേഷിക്കുമെന്ന് തുടർന്നു. കേന്ദ്രമന്ത്രിമാരോടും ഇൗ വിഷയമുന്നയിച്ചിട്ടുണ്ട്. സർക്കാർ നൽകിയ മറുപടി എന്താണെന്ന് ചോദിച്ചപ്പോൾ ആ വിശദീകരണം നിങ്ങൾ സ്വീകരിക്കുമോ, അതിെൻറ യുക്തി അംഗീകരിക്കുമോ എന്നുള്ളത് തീർപ്പുകൽപ്പിക്കേണ്ട കാര്യമാണ് എന്നായിരുന്നു അൻസാരിയുടെ മറുപടി. മുസ്ലിം സമുദായത്തിന് ആശങ്കയുണ്ടെന്നും അവർക്കിടയിൽ അരക്ഷിതബോധവും അസ്വസ്ഥതയുമുണ്ടെന്നും രാജ്യത്തിെൻറ വിവിധ കോണുകളിൽ നിന്ന് ഇത് കേൾക്കുന്നുണ്ടെന്നും അേദ്ദഹം മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.