ബി.ജെ.പി ലക്ഷ്യം ഭരണഘടന ഭേദഗതി -ഖാർഗെ
text_fieldsന്യൂഡൽഹി: രാജ്യത്തിന്‍റെ മതനിരപേക്ഷത, സാമൂഹിക നീതി മൂല്യങ്ങൾ, സംവരണ മാനദണ്ഡങ്ങൾ എന്നിവ അപകടപ്പെടുത്തുംവിധം ഭരണഘടന ഭേദഗതി ലക്ഷ്യമിട്ടാണ് വോട്ടർമാരോട് ബി.ജെ.പി മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യപ്പെടുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഭരണഘടന ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് ബി.ജെ.പിയും ആർ.എസ്.എസും അടിക്കടി പറയുന്നുണ്ട്. ബി.ജെ.പി എം.പി അനന്ത്കുമാർ ഹെഗ്ഡെ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് പറഞ്ഞതും ഖാർഗെ ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ ‘വ്യതിചലന’ങ്ങളും കോൺഗ്രസ് നടത്തിയ അനാവശ്യ ഭേദഗതികളും തിരുത്താൻ ബി.ജെ.പിക്ക് പാർലമെന്‍റിന്‍റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമുണ്ടെന്നാണ് കർണാടകയിൽ ഹെഗ്ഡെ പ്രസംഗിച്ചത്.
ആറുവട്ടം ലോക്സഭാംഗമായ മുൻ കേന്ദ്രമന്ത്രി ഹെഗ്ഡെ കടുത്ത നിലപാടുകളിലൂടെ മുമ്പും വിവാദമുയർത്തിയിട്ടുണ്ട്. ഹെഗ്ഡെയുടെ പരാമർശം വ്യക്തിപരമായ കാഴ്ചപ്പാടാണെന്നാണ് ബി.ജെ.പി കഴിഞ്ഞ ദിവസം വിശദീകരിച്ചത്. ഭരണഘടനയെ പൂർണമായി അംഗീകരിക്കാത്ത പാർട്ടിയാണ് ബി.ജെ.പിയെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ഭരണഘടന വിഭാവനം ചെയ്യുന്ന സമൂഹിക നീതിക്കും മതനിരപേക്ഷതക്കും ബി.ജെ.പി എതിരാണ്.
ഭരണഘടന മാറ്റിമറിക്കാൻ താൽപര്യപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ രാജ്യം നേരിടുന്നത്. 4 ഹെഗ്ഡെയുടെ പരാമർശത്തിനെതിരെ അടുത്ത ദിവസങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. വീണ്ടും മത്സരിക്കാൻ ടിക്കറ്റ് നൽകാൻ പാടില്ല; പാർട്ടിയിൽനിന്ന് പുറത്താക്കുകയും വേണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. ഹെഗ്ഡെയുടെ പരാമർശത്തിനെതിരെ അടുത്ത ദിവസങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.