ത്രിപുരയിൽ ബി.ജെ.പി സർക്കാറിനെ വെട്ടിലാക്കി െഎ.പി.എഫ്.ടി നീക്കം
text_fieldsഅഗർതല: വടക്കുകിഴക്കൻ മേഖലയിലെ തദ്ദേശീയ ജനവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക സ്ഥിതിയെക്കുറിച്ച് പഠിക്കാൻ മന്ത്രിതലസമിതി രൂപവത്കരിക്കണമെന്ന ആവശ്യം ശക്തിപ്പെടുത്തി ത്രിപുരയിൽ ബി.െജ.പിയുെട സഖ്യ കക്ഷിയായ തദ്ദേശീയ ജനകീയ മുന്നണി (െഎ.പി.എഫ്.ടി).
ഒരു മന്ത്രി സ്ഥാനം കൂടി ലഭിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി ബിപ്ലബ ് കുമാർ ദേബിനു മുന്നിൽ ഉന്നയിച്ചു. മൂന്നു മാസത്തിനകം ആഭ്യന്തര-മന്ത്രിതല സമിതി രൂപവത്കരിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്ന ഭീഷണി െഎ.പി.എഫ്.ടി ഉയർത്തിയത് ബി.ജെ.പിസർക്കാറിന് കടുത്ത തലവേദനയായി.
ജനുവരി എട്ടിന് െഎ.പി.എഫ്.ടി പ്രതിനിധിസംഘം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവരെ സന്ദർശിച്ചപ്പോൾ ഗോത്രജനത നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന ഉറപ്പ് ലഭിച്ചിരുന്നതായി മുന്നണി വൈസ് പ്രസിഡൻറ് അനന്ദ ദെബ്ബാമ്മ വാർത്തലേഖകരോട് പറഞ്ഞു. മന്ത്രിതല മാതൃകകമ്മിറ്റിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തരമന്ത്രാലയമാണ് സമിതി രൂപവത്കരിക്കേണ്ടത്. മൂന്നുമാസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ ജനാധിപത്യപ്രസ്ഥാനത്തിന് തുടക്കം കുറിക്കും. 12 അംഗ മന്ത്രിസഭക്ക് വ്യവസ്ഥയുണ്ടെങ്കിലും ഒമ്പതുപേരാണുള്ളത്. മൂന്ന് മന്ത്രിസ്ഥാനങ്ങൾ ബിപ്ലബ് കുമാർ ദേബ് ഒഴിച്ചിട്ടിരിക്കുകയാണ്. െഎ.പി.എഫ്.ടിക്ക് രണ്ട് മന്ത്രിമാരാണുള്ളത്. ഒരു മന്ത്രിസ്ഥാനം കൂടി ലഭിക്കണം -അനന്ദ ദെബ്ബാമ്മ പറഞ്ഞു. 60 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 36ഉം െഎ.പി.എഫ്.ടിക്ക് എട്ടും അംഗങ്ങളുണ്ട്. സി.പി.എമ്മിന് 16.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.