ബി.ജെ.പി സഖ്യകക്ഷി ചർച്ചക്ക്; പ്രതീക്ഷ വിടാതെ പ്രതിപക്ഷം
text_fieldsന്യൂഡൽഹി: എൻ.ഡി.എക്ക് വിജയം പ്രവചിച്ച എക്സിറ്റ് പോളുകൾക്കിടയിലും പുതിയ സഖ്യ കക്ഷികളെ കണ്ടെത്താൻ ബി.ജെ.പി നീക്കം തുടങ്ങി. ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും പാർട് ടി പ്രതീക്ഷിക്കുന്ന സീറ്റുകൾ ലഭിക്കാത്ത സാഹചര്യം കൂടി മുൻകൂട്ടി കണ്ട് ഭൂരിപക്ഷം തിക ക്കുന്നതിന് ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസിനെയും തെലങ്കാനയിലെ തെലങ്കാന രാ ഷ്ട്രീയ സമിതിയെയുമാണ് ബി.െജ.പി സമീപിച്ചത്. മറുഭാഗത്ത് എക്സിറ്റ് പോളുകൾക്കിടയിലും പ്രതീക്ഷ കൈവിടാതെ പ്രതിപക്ഷവും ചർച്ചയുമായി മുന്നോട്ടുപോകുകയാണ്.
എൻ.ഡി.എ ഒറ്റക്ക് 300 സീറ്റ് നേടുമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയ ശേഷമാണ് അത്രയും സീറ്റുകൾ ഭരണമുന്നണിക്ക് പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ വന്നത്. ആവേശത്തിലായ ബി.ജെ.പി നേതൃത്വം അടുത്ത സർക്കാർ തങ്ങളുടേതായിരിക്കുമെന്ന വിശ്വാസത്തിൽ മുന്നോട്ടുപോകുകയാണ്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ എൻ.ഡി.എ ഘടകകക്ഷികൾക്ക് ചൊവ്വാഴ്ച ഡൽഹിയിൽ അത്താഴവിരുന്ന് ഒരുക്കി. ഭാവി സർക്കാർ രൂപവത്കരണം സംബന്ധിച്ച ചർച്ച അത്താഴ വിരുന്നിൽ നടക്കും.
അതേസമയം, എക്സിറ്റ് പോളുകളെ തള്ളിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബുനായിഡു കേന്ദ്രത്തിൽ ബി.ജെ.പിയിതര സർക്കാറിനായുള്ള ചർച്ചകളുമായി തിങ്കളാഴ്ചയും മുന്നോട്ടുപോയി. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലെത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ച നടത്തി. ‘യുനൈറ്റഡ് ഇന്ത്യ അലയൻസ്’ എന്ന പേരിൽ കോൺഗ്രസിനെ കൂടി ഉൾക്കൊള്ളുന്ന മുന്നണിയുടെ സർക്കാർ കേന്ദ്രത്തിൽ വരണമെന്ന ആഗ്രഹമാണ് മമത ബാനർജി തുടക്കം മുതൽ പ്രകടിപ്പിച്ചിരുന്നത്. എക്സിറ്റ് പോളുകൾ തള്ളിക്കളഞ്ഞ മമത ബാനർജി വോട്ടുയന്ത്ര അട്ടിമറിക്കുള്ള തന്ത്രമാണിതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. വോട്ടുയന്ത്രം അട്ടിമറി തടയുന്നതിനുള്ള നടപടികളും ഇരുവരുടെയും ചർച്ചയിൽ വിഷയമായി.
പ്രതിപക്ഷത്ത് ബി.എസ്.പി നേതാവ് മായാവതിയും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ലഖ്നോവിൽ കൂടിക്കാഴ്ച നടത്തി. ഇരു പാർട്ടികളുമുണ്ടാക്കിയ സഖ്യം മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ചർച്ചയിൽ ഇരു നേതാക്കളും പ്രകടിപ്പിച്ചത്. അതേസമയം, ഫലമറിയുന്നതിനുമുമ്പ് ഡൽഹിയിൽ പ്രതിപക്ഷ യോഗം ചേരുക എന്ന നായിഡുവിെൻറ അഭിപ്രായത്തോട് മമത ബാനർജിയും മായാവതിയും അഖിലേഷ് യാദവും തുടക്കം മുതൽക്കേ വിേയാജിപ്പാണ് പ്രകടിപ്പിച്ചത്. 23ന് ഫലമറിഞ്ഞശേഷം മതി പ്രതിപക്ഷ യോഗമെന്ന നിലപാടാണ് മൂന്ന് നേതാക്കളും സ്വീകരിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച പ്രധാന പ്രതിപക്ഷ നേതാക്കളുമായി നായിഡു തുടങ്ങിയ മാരത്തൺ ചർച്ച തിങ്കളാഴ്ചയും തുടരുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, എൻ.സി.പി നേതാവ് ശരദ് പവാർ എന്നിവരുമായി നായിഡു രണ്ടു തവണ കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.