ബി.ജെ.പി ഹിറ്റ്ലറുടെ വംശാവലിയിലുള്ളവർ, താലിബാനികൾ; അവരെക്കുറിച്ച് ജാഗ്രത വേണം -സിദ്ധരാമയ്യ
text_fieldsബംഗളൂരു: ബി.ജെ.പി താലിബാനികളാണെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ആർ.എസ്.എസും ബി.ജെ.പിയും ഹിറ്റ്ലറുടെ വംശാവലിയിലുള്ളതാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
''ബി.ജെ.പിക്ക് നുണ നിർമിക്കുന്ന ഫാക്ടറിയുണ്ട്. അവർക്ക് നുണ നിർമിക്കാനും വിൽക്കാനും മാത്രമേ കഴിയൂ. നമുക്കിത് ഹിറ്റ്ലറുടെ ഭരണത്തിലെ മന്ത്രിയായ ഗീബൽസുമായി ഉപമിക്കാം. ആർ.എസ്.എസും ബി.ജെ.പിയും ഹിറ്റ്ലറുടെ വംശാവലിയിലുള്ളതാണ്. ബി.ജെ.പി താലിബാനികളുമാണ്. അവരെക്കുറിച്ച് ജാഗ്രതയുള്ളവരാകണം'' -സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് സംഘടിപ്പിച്ച ദുരിതാശ്വാസ പദ്ധതിയിൽ പങ്കെടുക്കവേയാണ് സിദ്ധരാമയ്യയുടെ പരാമർശം.
സിദ്ധരാമയ്യക്ക് മറുപടിയുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തെത്തി. കോൺഗ്രസ് അടിമത്തത്തിെൻറ പാർട്ടിയാണെന്നും ബി.ജെ.പിയുടെ രാജ്യസ്നേഹം കോൺഗ്രസുകാർക്ക് അടിമത്തമായി തോന്നുമെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. സിദ്ധരാമയ്യ നിരാശയിലാണ്. മുന്‍ മുഖ്യമന്ത്രിക്ക് യോജിച്ചതല്ല അദ്ദേഹത്തിെൻറ വാക്കുകള്‍.
കോണ്‍ഗ്രസ് ഭരണകാലത്ത് മെക്കാളെയുടെ വിദ്യാഭ്യാസനയം സ്വീകരിച്ചതിനാല്‍ ആഗോളതലത്തില്‍ മത്സരിക്കാന്‍ ഇന്ത്യക്ക് അവസരമില്ലാതെ പോയി. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാഭ്യാസരംഗത്ത് വിപ്ലവം കൊണ്ടുവരുകയാണ് - ബൊമ്മൈ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.