ത്രിപുരയിലെ ബി.ജെ.പി ആക്രമണം കേന്ദ്ര അറിവോടെ –യെച്ചൂരി
text_fieldsന്യൂഡൽഹി: ത്രിപുരയിൽ ഇടതു പാർട്ടികൾക്കും മാധ്യമസ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന ആക്രമണം കേന്ദ്ര സർക്കാറിേൻറയും ബി.ജെ.പി നേതൃത്വത്തിേൻറയും മൗനാനുവാദത്തോടെയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഒരു പ്രതികരണവും ഉണ്ടായില്ല.
ആക്രമണം കേന്ദ്ര സർക്കാറിെൻറ മൗനാനുവാദത്തോടെയാണെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും ചൊവ്വാഴ്ച പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു. ത്രിപുര ആക്രമണങ്ങളെക്കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നല്കിയിട്ടുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.
ത്രിപുരയിൽ 42 മാസമായി ഒരുതരത്തിലുള്ള ഭരണഘടന തത്ത്വങ്ങളും പാലിക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി മണിക് സർക്കാർ പറഞ്ഞു. പാർട്ടി എം.എൽ.എമാർക്കോ ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന തനിക്കോ സ്വന്തം മണ്ഡലത്തിൽ പോലും പോകാൻ സാധിക്കുന്നില്ല
സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിലായി ജയ് ശ്രീറാം വിളിച്ചെത്തിയ ബി.ജെ.പി പ്രവർത്തകരാണ് പെട്രോൾ ബോംബുകളും ഇരുമ്പുവടികളും മറ്റായുധങ്ങളും ഉപയോഗിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസ്, മൂന്നു ജില്ല കമ്മിറ്റി ഓഫിസുകൾ, ആർ.എസ്.പി ജില്ല കമ്മിറ്റി ഓഫിസ്, സി.പി.എം സബ് ഡിവിഷനൽ കമ്മിറ്റി ഓഫിസ്, 27 ലോക്കൽ കമ്മിറ്റി ഓഫിസ്, നാല് ബ്രാഞ്ച് ഓഫിസ്, സി.പി.ഐ (എം.എൽ) ഓഫിസ് എന്നിവ തകർത്തത്. നാലു മാധ്യമ സ്ഥാപനങ്ങളും സി.പി.എം പ്രവർത്തകരുടെ 67 കച്ചവട സ്ഥാപനങ്ങളും വീടുകളും തകർക്കുകയോ കൊള്ളയടിക്കുകയോ ചെയ്തു.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ 662 പാർട്ടി ഓഫിസുകളും 3,174 വീടുകളും തകർക്കപ്പെട്ടു. പാർട്ടി പ്രവർത്തകരും അനുയായികളുമായ 21 പേർ കൊല്ലപ്പെട്ടതായും വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.