ബി.ജെ.പി എൻെറ കുടുംബത്തെ അധിക്ഷേപിക്കുന്നു; ഞാൻ അവരുടെ നിലവാരത്തിലേക്ക് താഴില്ല -ഉദ്ധവ്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഒരു വർഷം തികച്ച് മഹാവികാസ് അഖാഡി സർക്കാർ. കോവിഡ് അടക്കമുള്ള പ്രതിസന്ധികൾ നേരിട്ടായിരുന്നു സർക്കാർ ഒരു വർഷം പൂർത്തീകരിച്ചത്. ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സർക്കാറിനെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരണം നടത്തി.
പകർച്ച വ്യാധിയുടെ ഘട്ടത്തിൽ സർക്കാറിനെ നയിക്കുകയെന്നത് വ്യത്യസ്തമായ അനുഭവമാണ്. ഒരു നൂറ്റാണ്ടിന് ശേഷമാണ് ലോകം ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നത്. അടുത്തകാലത്തൊന്നും മഹാരാഷ്ട്ര ഭരിച്ച ഒരു സർക്കാറിനും ഈയൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ലെന്ന് ഉദ്ധവ് പറഞ്ഞു.
ഭരണം നടത്തുേമ്പാൾ പക്ഷപാതിത്വം കാണിക്കരുത്. എന്നാൽ, ഇന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയിൽ നിന്ന് പക്ഷപാതിത്വപരമായ നിലപാടാണ് ഉണ്ടാവുന്നത്. ജി.എസ്.ടി നികുതി പിരിവിൻെറ വിതരണത്തിലും കോവിഡ് പ്രതിരോധത്തിലും പ്രകൃതി ദുരന്തങ്ങളുണ്ടാവുേമ്പാഴുമെല്ലാം കേന്ദ്രസർക്കാറിൻെറ സമീപനം ഇതായിരുന്നുവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
ബി.ജെ.പി നേതാക്കളുടെ കുടുംബത്തെ താൻ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല. എന്നാൽ എൻെറ കുടുംബത്തെ അധിക്ഷേപിക്കുകയാണ് അവർ ചെയ്തത്. അവർക്കൊപ്പം നിന്നപ്പോൾ ഞങ്ങൾ നല്ലവരായിരുന്നു. പക്ഷേ, എൻ.ഡി.എ വിട്ടതോടെ ഞങ്ങൾ അവർക്ക് മോശക്കാരായി മാറിയെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.