കെജ്രിവാളിനെ ആക്രമിച്ചതിനു പിന്നിൽ ബി.ജെ.പിയെന്ന് ആം ആദ്മി പാർട്ടി
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെനതിരെ നടന്ന മുളകു പൊടി ആക്രമണത്തിനു പിന്നിൽ ബി.ജെ.പിയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. പാർട്ടി വക്താക്കളായ രാഘവ് ചദ്ദ, സൗരവ് ഭരദ്വാജ് എന്നിവരാണ് ആരോപണവുമായി രംഗത്തെത്തിയത്.
ആക്രമണം കേന്ദ്ര സർക്കാറിെൻറ പിന്തുണയോടെ ആണ് നടന്നത്. കേന്ദ്ര സർക്കാറിൽ നിന്ന് എല്ലാ വിധ സംരക്ഷണവും ലഭിക്കുമെന്ന് അക്രമികൾക്കറിയാം. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന ഉദ്ദേശ്യമൊന്നും ഡൽഹി പൊലീസിനില്ല. പൊലീസാണ് അവർക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതെന്നും പാർട്ടി വക്താക്കൾ ആരോപിച്ചു.
സംഭവത്തിന് താൻ ദൃക്സാക്ഷിയാണെന്നും മുഖ്യമന്ത്രിയുടെ ഒാഫീസിൽ ഇത്തരമൊരു സംഭവം നടന്നത് നടുക്കമുളവാക്കുന്നതും ലജ്ജാകരവുമാണെന്നും രാഘവ് ചദ്ദ പറഞ്ഞു. കെജ്രിവാളിെൻറ ഒാഫീസിലേക്ക് ഒരാൾ കൈയിലെന്തോ കരുതിക്കൊണ്ട് കടന്നു വന്നത് തങ്ങൾ കണ്ടതാണ്. ആരും അവരെ തടഞ്ഞില്ല.
മുഖ്യമന്ത്രി സുരക്ഷിതനല്ലെങ്കിൽ സാധാരണക്കാരന് എങ്ങനെ സുരക്ഷിതനായിരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തുകയാണെങ്കിൽ താൻ മൊഴി നൽകുമെന്നും രാഘവ് ചദ്ദ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.