ടെലിവിഷൻ പരസ്യത്തിൽ കോർപ്പറേറ്റുകളെ പിന്നിലാക്കി ബി.ജെ.പി
text_fieldsന്യൂഡൽഹി: രാജ്യത്ത് ടെലിവിഷൻ പരസ്യത്തിന് ഏറ്റവും കൂടുതൽ തുക ചെലവിട്ടത് ബി.ജെ.പിയെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ നെറ്റ്ഫ്ലിക്സ് അടക്കമുള്ള വൻകിട കോർപറേറ്റുകളെ കടത്തിവെട്ടിയാണ് പരസ്യം നൽകുന്നതിൽ ബി.ജെ.പി ഒന്നാമത് എത്തിയിരിക്കുന്നത്. കോൺഗ്രസ് ആദ്യ പത്തിൽപോലും ഇടം പിടിച്ചിട്ടില്ല.
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിെൻറ കണക്കുപ്രകാരം നവംബർ 10 മുതല്‍ 16 വരെ ദിവസങ്ങളില്‍ ടെലിവിഷൻ ചാനലുകളില്‍ ബി.ജെ പി പരസ്യം സംപ്രേഷണം ചെയ്യപ്പെട്ടത് 22,099 തവണയാണ്.
കോർപറേറ്റുകളായ നെറ്റ്ഫ്ലിക്സ്, ഹിന്ദുസ്ഥാൻ ലിവർ, ആമസോണ്‍, ട്രിവാഗോ, സന്ദുര്‍, ഡെറ്റോള്‍ തുടങ്ങിയവയാണ് ബി.ജെ.പിക്ക് പിന്നിലുള്ളത്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബി.ജെ.പി കോർപറേറ്റുകളെ പോലും പിന്തള്ളുന്ന തരത്തില്‍ പരസ്യം നല്‍കുന്നത്. നവംബർ 10നുമുമ്പുള്ള ആഴ്ചയിലെ കണക്കുപ്രകാരം ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.