വർഗീയ കലാപത്തിൽനിന്ന് നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അശോക് ഗെഹ്‌ലോട്ട്
text_fieldsജയ്പൂർ: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. വർഗീയ കലാപത്തിൽനിന്ന് നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് റിപ്പോർട്ട് ചെയുന്ന എല്ലാ വർഗീയ കലാപത്തിലെയും പ്രതികൾ ബി.ജെ.പിക്കാരാണെന്നും കലാപങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കാനാണ് പാർട്ടി അണികളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'തെരഞ്ഞെടുപ്പിൽ ഹിന്ദുത്വമെന്ന പ്രധാന അജണ്ട മുന്നിൽ വെച്ച് ധ്രുവീകരണ രാഷ്ട്രീയമാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായിട്ടും ഹിന്ദുവോട്ടർമാർ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് ഇതുകൊണ്ടാണ്.
രാജസ്ഥാനിൽ നടന്ന വർഗീയ കലാപങ്ങളെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്തണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം ഒരു അന്വേഷണത്തിനും ഉത്തരവിട്ടിട്ടില്ല. ഭാവിയിൽ സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ കലാപത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ താന്‍ അന്വേഷണം നടത്താനാവശ്യപ്പെട്ടിട്ടുണ്ട്' -ഗെഹ്‌ലോട്ട് പറഞ്ഞു.
ഒരു ആർ.എസ്.എസ് പ്രചാരക് എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിക്കുന്നതെന്ന് ഗെഹ്‌ലോട്ട് കുറ്റപ്പെടുത്തി. ബി.ജെ.പിയുടേത് കപടദേശീയതാണെന്നും കോൺഗ്രസിന്‍റേത് ജനക്ഷേമ ദേശീയതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.