ബംഗാളിൽ ക്രമസമാധാനനില തകർന്നെന്ന് ബി.ജെ.പി
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ മൂന്നംഗ കുടുംബത്തിെൻറയും എട്ട് പാർട്ടി പ്രവർത്തകരുടെയും കൊലപാതകങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ബി.ജെ.പി ഒരുങ്ങുന്നു. സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നെന്നും ഇക്കാര്യം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും നേരിട്ട് അറിയിക്കുമെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയ പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജിക്ക് അധികാരത്തിൽ തുടരാൻ ധാർമികമായി അവകാശമില്ലെന്നും അവർ രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബംഗാളിൽ കൊല്ലപ്പെട്ട പ്രവർത്തകരുടെ വിശദമായ പട്ടികയും ബി.ജെ.പി തയാറാക്കുന്നുണ്ട്.
എന്നാൽ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന അരാജകത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ അവർ ശ്രമിക്കണെമന്ന് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് തപസ് റേ പറഞ്ഞു. ഈ സംസ്ഥാനങ്ങളിൽ ദലിതുകളും ന്യൂനപക്ഷങ്ങളും എങ്ങനെയാണ് അക്രമിക്കപ്പെടുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
മുർഷിദാബാദ് ജില്ലയിൽ പ്രൈമറി സ്കൂൾ അധ്യാപകൻ ബന്ദുപ്രകാശ് പാൽ (35), ഗർഭിണിയായ ഭാര്യ ബ്യൂട്ടി, മകൻ അൻഗൻ (എട്ട്) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം തങ്ങളുടെ അനുഭാവിയാണെന്നാണ് ആർ.എസ്.എസിെൻറ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.