കശ്മീർ പതാക പരാമർശം; മെഹ്ബൂബക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി
text_fieldsശ്രീനഗര്‍: ജമ്മു–കശ്മീരിെൻറ സ്വന്തം പതാക പുനഃസ്ഥാപിക്കാതെ മറ്റൊരു കൊടിയും ഉയർത്താൻ തങ്ങൾ തയാറല്ലെന്ന പരാമർശത്തിൽ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി. 14 മാസത്തെ വീട്ടു തടങ്കലിൽ നിന്ന് മോചനം ലഭിച്ച ശേഷം ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുകയില്ലെന്ന് മെഹബൂബ മുഫ്തി പ്രസ്താവന നടത്തിയത്.
'ഞങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവര്‍ക്ക് തെറ്റിപ്പോയി. ഞങ്ങളുടെ സംസ്ഥാന പതാക തിരിച്ചെത്തിയാല്‍ മാത്രമേ ഞങ്ങള്‍ ദേശീയ പതാക ഉയര്‍ത്തുകയുള്ളൂ. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടുമാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് ഞങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്'- എന്നായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവന.
ഭരണഘടനാനുസൃതമായി ലഭിച്ച അവകാശങ്ങളെ കൊള്ളയടിക്കുകയാണ് ജമ്മു–കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കുകവഴി കേന്ദ്ര സർക്കാർ ചെയ്തത്. കൊള്ളക്കാർ അതു തിരിച്ചു നൽകണം. തങ്ങളിൽനിന്ന് തട്ടിയെടുത്തതും അതിലപ്പുറവും നൽകാൻ കൊള്ളയടിച്ചവർ തയാറാവുന്ന കാലം വരും. സമാധാനപരമായ മാർഗങ്ങളിലൂടെ അതിനായി രാഷ്ട്രീയ പോരാട്ടം നടത്തും. ഭരണഘടനാവകാശങ്ങളും നാടിെൻറ കൊടിയും നിലവിലില്ലാത്തിടത്തോളം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെടാൻ താൽപര്യമില്ലെന്നും മെഹ്ബൂബ വ്യക്തമാക്കിയിരുന്നു.
മെഹ്ബൂബയുടെ പരാമർശത്തിനെതിരെ ജമ്മു കശ്മീർ ബി.ജെ.പി അധ്യക്ഷൻ രവീന്ദർ റെയ്‌ന രംഗത്തെത്തി. രാജ്യദ്രോഹപരമായ പരാമർശങ്ങൾ നടത്തിയ മെഹ്ബൂബ മുഫ്തിക്കെതിരെ നടപടി സ്വീകരിക്കണം. രാജ്യദ്രോഹകുറ്റം ചുമത്തി അവരെ അറസ്റ്റു ചെയ്യണമെന്ന് ലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹയോട് ആവശ്യപ്പെടുകയാണെന്നും റെയ്‌ന പറഞ്ഞു.
''ഞങ്ങൾ മാതൃരാജ്യത്തിനും രാജ്യത്തിെൻറ പതാകക്കും വേണ്ടി ഓരോ തുള്ളി രക്തവും ബലിയർപ്പിക്കും. ജമ്മു കശ്മീർ നമ്മുടെ രാജ്യത്തിെൻറ അവിഭാജ്യ ഘടകമാണ്. അതിനാൽ ഒരു പതാക ഉയർത്താനേ അവകാശമുള്ളൂ, അത് ദേശീയ പതാകയാകും'' -റെയ്‌ന പി.ടി.ഐയോട് പ്രതികരിച്ചു.
കശ്മീരിലെ ജനങ്ങളെ പ്രകോപിപ്പിക്കുന്ന കാര്യങ്ങള്‍ മെഹബൂബ മുഫ്തിയെപ്പോലുള്ള നേതാക്കള്‍ പറയരുത്. സമാധാനം, സാഹോദര്യം എന്നിവ നശിപ്പിക്കാൻ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അതിന്റെ പരിണതഫലങ്ങള്‍ നേരിടേണ്ടിവരും. കശ്മീരിലെ നേതാക്കള്‍ക്ക് ഇന്ത്യയില്‍ കഴിയാന്‍ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് പാകിസ്താനിലേക്കോ ചൈനയിലേക്കോ പോകാമെന്നും രവീന്ദര്‍ റെയ്‌ന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.