'അഴിമതിക്കാരായ തൃണമൂൽ നേതാക്കളെ മാത്രമേ ബി.ജെ.പിക്ക് വാങ്ങാൻ കഴിയൂ': മമതാ ബാനർജി
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് നേതാക്കൾ കൂട്ടമായി ബി.ജെ.പിയിലേക്ക് പോകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 'കുറച്ച് അഴിമതിക്കാരായ നേതാക്കളെ ബി.ജെ.പിക്ക് വാങ്ങാൻ സാധിക്കും. എന്നാൽ പാർട്ടിക്ക് വേണ്ടി എല്ലാം സമർപ്പിക്കുന്ന പ്രവർത്തകരെ അതിന് കിട്ടില്ലെന്ന്' മമതാ ബാനർജി പറഞ്ഞു. 'ടിഎംസിയിൽ അഴിമതിക്കാർക്ക് സ്ഥാനമില്ല, ഭരണകക്ഷി വിടാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ അത് ചെയ്യണംമെന്നും' അവർ വ്യക്തമാക്കി. രണ്ടുതവണ ഡയമണ്ട് ഹാർബർ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ദീപക് ഹാൽഡർ തൃണമൂലിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് മമതയുടെ പരാമർശം.
അതേസമയം, തൃണമൂലിൽ നിന്നുള്ള പാർട്ടിയിലേക്ക് ചേക്കേറുന്നതിനിടെ പുതിയ തീരുമാനം അറിയിച്ചിരിക്കുകയാണ് ബി.ജെ.പി. ടിംഎംസി നേതാക്കളെ കൂട്ടമായി പാർട്ടിയിലെത്തിച്ച് ബി.ജെ.പിയെ അവരുടെ ബീ-ടീമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇനി കൃത്യമായ പരിശോധനയില്ലാതെ ആരെയും പാർട്ടിയിൽ ചേർക്കേണ്ടെന്നുമാണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി കൈലാശ് വിജയ വർഗീയ അറിയിച്ചത്. തൃണമൂലിന്‍റെ ബി ടീമാകാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. ക്ലീൻ ഇമേജില്ലാത്ത പല തൃണമൂൽ നേതാക്കളും ബി.ജെ.പിയിലെത്തുകയാണ്. പല തരത്തിലുള്ള ആരോപണങ്ങൾ അഭിമുഖീകരിക്കുന്ന നേതാക്കൾ ബി.ജെ.പിയിൽ എത്തുന്നതിനെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.