ബി.ജെ.പിക്ക് ബീഫ് കയറ്റുമതി സ്ഥാപനങ്ങളിൽ നിന്ന് പണം കൈപ്പറ്റാൻ നാണക്കേടില്ല, ഇറച്ചി വിൽപനയാണ് പ്രശ്നം - അസദുദ്ദീൻ ഉവൈസി
text_fieldsമുംബൈ: ഇലക്ടറൽ ബോണ്ടുകളുടെ രൂപത്തിൽ ബീഫ് കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് പണം വാങ്ങാൻ ബി.ജെ.പിക്ക് മടിയില്ലെന്നും എന്നാൽ ഇറച്ചി വ്യാപാരിയെ കട തുടങ്ങാൻ അനുവദിക്കില്ലെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ബി.ജെ.പിയുടെ സബ്കാ സാത് എന്ന ആശയം ഇതാണോയെന്നും അദ്ദേഹം ചോദിച്ചു. ഔറംഗാബാദിൽ പാർട്ടി സ്ഥാനാർത്ഥി ഇംതിയാസ് ജലീലിന് വേണ്ടി നടത്തിയ പ്രചരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നേരത്തെ ചില ഉത്സവ വേളകളിൽ ചില വിഭാഗത്തിന്റെ മാംസാഹാര ശീലത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. റമദാൻ കാലത്ത് തങ്ങൾ വ്രതമെടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ളവരോടും അത് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു.
മണ്ഡലത്തിൽ നിന്നും ഏറെക്കാലമായി എം.പി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ശിവസേന (യു.ബി.ടി) ചന്ദ്രകാന്ത് ഖെയ്റെയെ 2019ലെ തെരഞ്ഞെടുപ്പിൽ ജലീൽ പരാജയപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.