തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട്; വീട്ടിലുള്ളത് അഞ്ചുപേർ !
text_fieldsചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിയുടെ വോട്ട് നിലയെ ട്രോളി സമൂഹമാധ്യമങ്ങൾ. കോയമ്പത്തൂർ ജില്ലയിലെ പെരിയനക്കൻപാളയത്ത് മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി ഡി കാർത്തികിനാണ് വെറും ഒരുവോട്ട് മാത്രം ലഭിച്ചത്. കുടുംബത്തിൽ ഭാര്യ ഉൾപ്പെടെ അഞ്ച് വോട്ടുകളുണ്ടായിട്ടും സ്വന്തം വോട്ട് മാത്രം കാർത്തിക്കിന് കിട്ടിയത് രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായി. ഇതേ വാർഡിൽ മത്സരിച്ച ഡി.എം.കെയുടെ അരുൾരാജ് 387 വോട്ടുകൾ നേടി വിജയിച്ചു. അണ്ണാ ഡി.എം.കെയുടെ വൈദ്യലിംഗത്തിന് 196 വോട്ടുകൾ ലഭിച്ചു. മൊത്തം 910 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടത്
എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ മീന കന്ദസ്വാമി ട്വീറ്റ് ചെയ്തതിങ്ങനെ: ''തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്. മറ്റുള്ളവർക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ച വീട്ടിലുള്ള നാലുപേരെക്കുറിച്ച് അഭിമാനമുണ്ട്''.
ഇങ്ങനെയാണ് തമിഴ്നാട് ബി.ജെ.പിയെ കൈകാര്യം ചെയ്യുന്നതെന്നാണ് കോൺഗ്രസ് അനുഭാവിയായ അശോക് കുമാർ ട്വീറ്റ് ചെയ്തത്. ഒക്ടോബർ ആറു മുതൽ ഒൻപത് വരെയാണ് തമിഴ്നാട് ഗ്രാമീണ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നുെകാണ്ടിരിക്കുകയാണ്. ആദ്യഫല സൂചനകളിൽ ഡി.എം.കെ ബഹുദൂരം മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.