ഹിജാബ് ധരിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയിൽനിന്ന് വിജയ സർട്ടിഫിക്കറ്റ് സ്വീകരിച്ച് ബി.ജെ.പി സ്ഥാനാർഥി; ചിത്രം വൈറൽ
text_fieldsചെന്നൈ: മധുരയിൽ മുസ്ലിം വനിത വോട്ടർ ഹിജാബ് ധരിച്ചെത്തിയതിനെതിരെ പ്രതിഷേധിച്ച ബി.ജെ.പി ബൂത്ത് ഏജന്റ് അറസ്റ്റിലായതിെൻറ തൊട്ടുപിന്നാലെ ഹിജാബ് ധരിച്ച തെരഞ്ഞെടുപ്പ് ഓഫിസറിൽനിന്ന് ബി.ജെ.പി സ്ഥാനാർഥി വിജയ സർട്ടിഫിക്കറ്റ് സ്വീകരിച്ചതിെൻറ ഫോട്ടോയും വാർത്തയും സമൂഹമാധ്യമങ്ങളിൽ വൈറലായി.
തെങ്കാശി നഗരസഭയിലെ എട്ടാം വാർഡിൽ മത്സരിച്ച് വിജയിച്ച ബി.ജെ.പി സ്ഥാനാർഥി പൊന്നമ്മാളാണ് തെങ്കാശി നഗരസഭ കമീഷണറായ ബീർജാനിൽനിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. മുസ്ലിം സമുദായത്തിൽപ്പെട്ട വനിത ഓഫിസർ പതിവായി ഹിജാബ് ധരിച്ചാണ് ഓഫിസിലെത്തിയിരുന്നത്.
ഫെബ്രുവരി 19ന് നടന്ന തേദ്ദശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെയാണ് മധുര മേലൂരിലെ എട്ടാം വാർഡിലെ ബി.ജെ.പി ബൂത്ത് ഏജന്റായ ഗിരിനന്ദൻ മുസ്ലിം വനിത േവാട്ടർമാർ ഹിജാബ് ധരിച്ചെത്തുന്നതിനെതിരെ ബഹളംവെച്ചത്. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഗിരിനന്ദെൻറ മാതാവാണ് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നത്. വോട്ടെണ്ണിയപ്പോൾ ഇവർക്ക് വെറും പത്തു വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്. ഹിജാബ് വിഷയത്തിലെ ബി.ജെ.പിക്കാരുടെ ഇരട്ട നിലപാട് സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.