തമിഴ്നാട്ടിൽ ബി.ജെ.പിക്ക് തനിച്ച് ഒരു സീറ്റ് പോലും നേടാനാവില്ല -സ്റ്റാലിൻ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് തനിച്ച് മത്സരിച്ച് ഒരു സീറ്റ് പോലും നേടാനാവില്ലെന്ന് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ നേടിയ ബി.ജെ.പി സംസ്ഥാനത്ത് സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഭരണകക്ഷിയായ ഡി.എം.കെക്കെതിരെ ബി.ജെ.പിയുടെ സംസ്ഥാന ഘടകം വിവിധ വിഷയങ്ങളുന്നയിച്ച് ആഞ്ഞടിക്കുന്നുണ്ട്. എന്നാൽ, ജനം ബി.ജെ.പിയെ പ്രധാന പ്രതിപക്ഷ പാർട്ടിയായി കാണുന്നില്ല. 2001ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ സഹായത്തോടെ നാല് എംഎൽഎമാരെ ലഭിച്ചു. അണ്ണാ ഡി.എം.കെയുടെ പിൻബലത്തിൽ 2021ൽ വീണ്ടും നാല് എം.എൽ.എമാരെ ലഭിച്ചു.
അണ്ണാ ഡി.എം.കെയെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ദുർബലതന്ത്രങ്ങളിലൂടെ നിയന്ത്രണത്തിലാക്കി വളരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.കേന്ദ്ര സർക്കാറിന്‍റെ പല നടപടികളും ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമാണ്. ഗവർണർമാരിലൂടെ സമാന്തര സർക്കാർ നടത്താനുള്ള ശ്രമങ്ങളാണ് അരങ്ങേറുന്നത്. പ്രത്യേകിച്ച് ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.