ശശികലയുടെ പിന്മാറ്റത്തിനു പിന്നിൽ ബി.ജെ.പി കേന്ദ്രനേതൃത്വം
text_fieldsചെന്നൈ: അന്തരിച്ച ജയലളിതയുടെ സഹായി വി.കെ. ശശികലയുടെ പൊടുന്നനെയുള്ള രാഷ്ട്രീയ പിന്മാറ്റത്തിനു പിന്നിൽ കേന്ദ്ര ബി.ജെ.പി നേതൃത്വത്തിെൻറ ഇടപെടലും മുന്നറിയിപ്പും.
ജയിൽമോചനത്തിനുശേഷം സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് ശശികല ആവർത്തിച്ച് പറഞ്ഞിരുന്നത്.
ജനപ്രാതിനിധ്യ നിയമപ്രകാരം ആറു വർഷക്കാലത്തേക്ക് ശശികലക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ശശികലയുടെ സാന്നിധ്യം തിരിച്ചടിയാവുമെന്ന് ബി.ജെ.പി-അണ്ണാ ഡി.എം.കെ നേതൃത്വം ഭയപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ ശശികല വിഭാഗത്തെ മുന്നണിയുടെ ഭാഗമാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്.
ഇതിെൻറ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അണ്ണാ ഡി.എം.കെ നേതൃത്വവുമായി ചർച്ച നടത്തി. ശശികലയുമായി നീക്കുപോക്കുണ്ടാക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കടുത്ത നിലപാട് സ്വീകരിച്ചു.
അതേസമയം, ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവം മൃദുസമീപനമാണ് ൈകക്കൊണ്ടത്. ടി.ടി.വി. ദിനകരൻ നയിക്കുന്ന അമ്മ മക്കൾ മുന്നേറ്റ കഴകത്തിനുവേണ്ടി ശശികല പ്രചാരണം നടത്തുന്നത് ഏതു വിധേനയും തടയുകയായിരുന്നു ബി.ജെ.പി - അണ്ണാ ഡി.എം.കെ കക്ഷികളുടെ ലക്ഷ്യം.
ഇതിനായി അടുത്ത കുടുംബാംഗങ്ങൾ മുഖേനയാണ് ബി.ജെ.പി നേതൃത്വം ശശികലയുമായി ബന്ധെപ്പട്ടത്. ബി.ജെ.പിയെ പിണക്കുന്നത് ശശികലയുടെ െഎ.ടി- ഫെറ കേസുകളെ ദോഷകരമായി ബാധിക്കുമെന്ന് ബന്ധുക്കൾ ശശികലയെ ധരിപ്പിച്ചതായാണ് വിവരം.
തെരഞ്ഞെടുപ്പിനുശേഷം പകപോക്കൽ നടപടികളുണ്ടായേക്കുമെന്നും ഇവർ ഭയപ്പെട്ടിരുന്നു. ഇൗ സാഹചര്യത്തിലാണ് രാഷ്ട്രീയത്തിൽനിന്ന് മാറി നിൽക്കുന്നതായി ശശികല പ്രഖ്യാപിച്ചത്. ഇതോടെ ടി.ടി.വി. ദിനകരൻ നയിക്കുന്ന അമ്മ മക്കൾ മുന്നേറ്റ കഴകമാണ് വഴിയാധാരമായത്.
ശശികലയുടെ ജയിലിൽനിന്നുള്ള തിരിച്ചുവരവ് ദിനകരെൻറ അണികളിൽ ഉണർവ് പകർന്നിരുന്നു. ശശികല കുടുംബത്തിൽ ടി.ടി.വി. ദിനകരനെതിരെ നേരത്തേതന്നെ കടുത്ത എതിർപ്പുകളുണ്ടായിരുന്നു. ശശികലയുടെ സഹോദരൻ ദിവാകരനാണ് പലപ്പോഴും ദിനകരനെതിരെ പരസ്യമായി വിമർശിച്ച് രംഗത്തുവന്നത്.
ശശികല കുടുംബത്തിെൻറ അധീനതയിലുള്ള 2000 കോടിയിലധികം വിലമതിപ്പുള്ള സ്വത്തുക്കൾ കേന്ദ്ര ആദായനികുതി വകുപ്പ് നേരത്തേ മരവിപ്പിച്ചിരുന്നു. നീലഗിരി ജില്ലയിലെ കോടനാട് എസ്റ്റേറ്റ്, ചെന്നൈക്ക് അടുത്ത ശിറുതാവൂർ ബംഗ്ലാവ് തുടങ്ങിയവക്ക് പുറമെ പോയസ്ഗാർഡനിൽ ജയലളിതയുടെ വേദനിലയം വസതിക്ക് എതിർവശത്തായി 22,460 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന ബംഗ്ലാവും മരവിപ്പിച്ച സ്വത്തുക്കളിൽ ഉൾപ്പെടും.
പ്രസ്തുത കെട്ടിടത്തിലും െഎ.ടി അധികൃതർ നോട്ടീസ് പതിച്ചിട്ടുണ്ട്. ജയിൽ മോചനത്തിനുശേഷം ഇൗ ബംഗ്ലാവിലാണ് ശശികല താമസിക്കാൻ പദ്ധതിയിട്ടിരുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യം പരാജയപ്പെട്ടാൽ അതിെൻറ പാപഭാരം മുഴുവൻ ശശികലയുടെ മീതെ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുകയെന്ന തന്ത്രവും ഈ നിലപാടിന് പിന്നിലുണ്ട്.
അണ്ണാ ഡി.എം.കെ നേതാക്കളിൽനിന്നും പ്രവർത്തകരിൽനിന്നും മതിയായ പിന്തുണ ഉണ്ടാവാതിരുന്നതും ശശികലയെ നിരാശപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.