യു.പി വെടിവെപ്പ്: കുറ്റവാളിയെ പിന്തുണച്ച എം.എൽ.എക്ക് മുന്നറിയിപ്പുമായി ജെ.പി നദ്ദ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ബലിയയിൽ ഒരാളെ വെടിവെച്ച കൊന്ന കേസിലെ പ്രതിയെ പിന്തുണച്ച ബി.ജെ.പി എം.എൽ.എക്ക് മുന്നറിയിപ്പുമായി പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ്ങിെൻറ പ്രവർത്തിയിൽ ബി.ജെ.പി യു.പി വിഭാഗം തലവനും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബി.ജെ.പി എം.എൽ.എയുടെ അടുത്ത അനുയായി മുൻ സൈനികനുമായ ധീരേന്ദ്ര സിങ്ങാണ് പഞ്ചായത്ത് യോഗത്തിനിടെ ഒരാളെ വെടിവെച്ച് കൊന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ ദിവസമാണ് സമീപത്തെ ഹൈവേയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വയം രക്ഷക്കായാണ് സുരേന്ദ്രർ സിങ് വെടിവെച്ചതെന്നായിരുന്നു ബി.ജെ.പി എം.എൽ.എയുടെ ന്യായീകരണം. യു.പി പൊലീസ് ഏകപക്ഷീയമായാണ് കേസന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.