അനുച്ഛേദം 35(എ)യും 370ഉം വിശുദ്ധ പശുവല്ലെന്ന് ബി.ജെ.പി
text_fields
ജമ്മു: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 35(എ)യും 370ഉം വിശുദ്ധ പശുവല്ലെന്ന് ബി.ജെ.പി. സംസ്ഥാന മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയുടെ ദേശീയപതാക പരാമർശത്തിന് മറുപടിയായാണ് സഖ്യകക്ഷിയായ പി.ഡി.പിക്കെതിരെ ബി.ജെ.പി രംഗത്തുവന്നത്. പി.ഡി.പിയുമായുണ്ടാക്കിയ മുന്നണി അജണ്ടയിൽ പാർട്ടി ഉറച്ചു നിൽക്കുമെന്നും സംസ്ഥാനത്തിനുള്ള നിലവിലെ ഭരണഘടന പദവി മാറ്റാൻ ആവശ്യപ്പെടില്ലെന്നും ബി.ജെ.പി സംസ്ഥാനഘടകം വ്യക്തമാക്കി. അതേസമയം, അനുച്ഛേദം 35(എ) മറ്റേതൊരു നിയമത്തേക്കാളും ദോഷം സംസ്ഥാനത്തിന് വരുത്തിവെച്ചിട്ടുണ്ടെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി.
വിഘടനവാദവും ഇസ്ലാമിക മൗലികവാദവും കശ്മീരിെൻറ തനത് സൂഫി സംസ്കാരത്തിന് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. കശ്മീർ ജനതയും സർക്കാറും ഇൗ സംസ്കാരം സംരക്ഷിച്ചുകൊണ്ടുപോകാനാണ് ശ്രമിേക്കണ്ടത്. പകരം അസമത്വത്തിന് വഴിയൊരുക്കിയതും സംസ്ഥാന വികസനത്തെ പിന്നോട്ടടിച്ചതുമായ 35 എയും അനുച്ഛേദം 370ഉം ഉയർത്തി പ്രശ്നമുണ്ടാക്കാനല്ലനോക്കേണ്ടത്.
35 എ ചോദ്യംചെയ്താൽ താഴ്വരയിൽ ദേശീയതക്ക് കോട്ടംതട്ടുമെന്നും ദേശീയപതാക വഹിക്കാൻ ആളെ കിട്ടില്ലെന്നുമുള്ള മഹ്ബൂബയുടെ പ്രസ്താവന അത്ഭുതവും ആശങ്കയുമുളവാക്കുന്നതാണെന്ന് ബി.െജ.പി സംസ്ഥാന വക്താവ് വീരേന്ദർ ഗുപ്ത പറഞ്ഞു. അനുച്ഛേദം 370 ഇന്ത്യൻ ഭരണഘടനയിൽ ചേർത്തത് താൽക്കാലികമായാണ്. അതിനാൽ അത് വിശുദ്ധ പശുവോ ആർക്കും തൊടാൻ പറ്റാത്ത ഒന്നോ അല്ല -അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.