കൂടുമാറാനൊരുങ്ങി പ്രതിപക്ഷ നേതാക്കൾ; സ്വീകരിക്കാൻ ബി.ജെ.പിയുടെ ‘മെഗാ ഷോ’
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ കോൺഗ്രസ്, എൻ.സി.പി നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിക്കാൻ ‘മെഗാ ഷോ’ക്ക് ഒരുങ്ങി ബി.ജെ.പി. ബുധനാഴ്ച നഗരത്തിലെ ഗർവാരെ ക്ളബിലാണ് ‘മെഗാ ഷോ’. ചടങ്ങിൽ ‘രാഷ്ട്രീയ ഭൂകമ്പം’ കാണാമെന്ന് ബി.ജെ.പി മ ഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
എൻ.സി.പി സതാര എം.എൽ.എയും മറാത്ത ചക്രവർത്തി ശിവജിയുടെ പിൻമുറക്കാരനുമായ ശിവേന്ദ്ര രാജെ ഭോസ്ലെ ചൊവ്വാഴ്ച സ്പീക്കർക്ക് രാജികത്തു നൽകിയത് ബി.ജെ.പിയുടെ അവകാശവാദങ്ങൾ ശരിവെക്കുന്നു. ഇതിന് പുറമെ കഴിഞ്ഞ ദിവസം മുൻ മന്ത്രിയും എൻ.സി.പിയിലെ പ്രമുഖനുമായ ഗണേഷ് നായിക് തന്‍റെ അനുയായികളായ 52 നവിമുംബൈ നഗരസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നായികിന്‍റെ ഒരു മകൻ നവിമുംബൈ നഗരസഭ മേയറും മറ്റൊരു മകൻ എം.എൽ.എയുമാണ്. മറ്റൊരു എൻ.സി.പി എം.എൽ.എ വൈഭവ് പിച്ചഡ്, എൻ.സി.പിയുടെ മഹിളാ വിഭാഗം അധ്യക്ഷ പദവി രാജിവെച്ച ചിത്ര വാഗ് തുടങ്ങിയവരും ബുധനാഴ്ച ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന.
ഇതിനിടയിൽ, എൻ.സി.പി നേതാവും മുൻ മന്ത്രിയുമായിരുന്ന മനോഹർ നായികും മകൻ ഇന്ദ്രനീൽ നായികും ശിവസേനയിൽ ചോരാൻ ഒരുങ്ങുകയാണ്. ദിവസങ്ങൾക്ക് മുമ്പ് എൻ.സി.പി മുംബൈ അധ്യക്ഷൻ സച്ചിൻ ആഹിർ ശിവസേനയിൽ ചേർന്നിരുന്നു. സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഏജൻസികളെ ദുരുപയോഗം ചെയ്ത് തോക്കളെ ഭീഷണിപെടുത്തി ബി.ജെ.പിയിൽ ചേർക്കുകയാണെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ ആരോപിച്ചു. അടുത്ത 20 വർഷം ബി.ജെ.പിയുടെ ഭരണമാകുമെന്ന തിരിച്ചറിവാണ് നേതാക്കളുടെ കൂട്ടകാലുമാറ്റത്തിന് പിന്നിലെന്ന് ചന്ദ്രകാന്ത് പാർട്ടീൽ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.