യു.പിയിൽ ബി.ജെ.പി മുന്നിട്ടു നിൽക്കുന്നു; പഞ്ചാബിൽ കോൺഗ്രസ്
text_fieldsന്യൂഡല്‍ഹി: യു. പിയിൽ ബി.ജെ.പി വൻ മുന്നേറ്റം നടത്തുന്നു. 150 സീറ്റുകളിൽ ബി.ജെ.പി മുന്നിൽ നിൽക്കുകയാണ്. എസ്.പി - കോൺഗ്രസ് സഖ്യം 49 സീറ്റുകളിലും, ബി.എസ്.പി 24 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു. പഞ്ചാബിൽ കോൺഗ്രസ് 51 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. ആംആദ്മി പാർട്ടി 22 സീറ്റുകളിലും ശിരോമണി അകാലിദൾ 14 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു. പഞ്ചാബിലെ മുഖ്യമന്ത്രി പ്രകാശ് സിങ്ങ് ബാദൽ ലാംബിയിൽ മുന്നിട്ടു നിൽക്കുന്നു. 117 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷമായ 59 സീറ്റുകൾ ലഭിച്ചാൽ കോൺഗ്രസിന് ആശ്വാസ വിജയം ലഭിക്കും. എന്നാൽ ആംആദ്മി ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. 2012ൽ അകലിദൾ ബിജെപി സഖ്യം 68 സീറ്റുകൾ നേടിയിരുന്നു. കോൺഗ്രസ് 46 സീറ്റുകളും.
യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍െറ വോെട്ടണ്ണലാണ് തുടങ്ങിയത്. ഉത്തരാഖണ്ഡിൽ ബി.ജെ.പി 29സീറ്റുകളിലും കോൺഗ്രസ് 6 സീറ്റുകളിലും ബി.എസ്.പി ഒരു സീറ്റിലും മുന്നിലാണ്. ഗോവയിൽ കോൺഗ്രസ് എട്ട് സീറ്റുകളിലും ബി.ജെ.പി നാലു സീറ്റുകളിലും മുന്നേറുന്നു. മണിപ്പൂരിൽ കോൺഗ്രസുമാണ് മുന്നിലുള്ളത്. ഒമ്പതു സീറ്റുകളിൽ മുന്നേറുന്നു. ബി.ജെ.പി നാലു സീറ്റുകളിലും മുന്നേറുന്നു.
വോട്ടെടുപ്പിന്‍െറ പ്രവണതകളുമായി കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യു.പിയിലും മറ്റും ബി.ജെ.പിക്ക് മേല്‍കൈ പ്രവചിക്കുന്നു. എക്സിറ്റ് പോള്‍ ഫലങ്ങളെ കടത്തി വെട്ടുന്ന തരത്തിലാണ് യു.പിയിൽ ബി.ജെ.പിയുടെ മുന്നേറ്റം.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയെന്നു വന്നാല്‍, രാജ്യത്തിന്‍െറ രാഷ്ട്രീയ ചിത്രംതന്നെ മാറാം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടുവെക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സെമിഫൈനല്‍ എന്ന നിലയിലാണ് ഈ ഫലത്തെ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.