ബി.ജെ.പി യും കോൺഗ്രസും തമ്മിൽ "ഐ ലവ് യു" ബന്ധം -അരവിന്ദ് കെജ്‌രിവാൾ
text_fieldsഅഹ്മദാബാദ്: മോർബി പാലം തകർന്ന് 135 പേർ മരിച്ച സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് അരവിന്ദ് കെജ്‌രിവാൾ. പാലം പുതുക്കിപണിയുന്നതിന്‍റെയും പരിപാലനത്തിന്‍റെയും കരാർ എങ്ങനെയാണ് ക്ലോക്ക് കമ്പനിക്ക് ലഭിച്ചതെന്നും എൻജിനീയറോ ഉന്നത ഉദ്യോഗസ്ഥനോ രാഷ്ട്രീയക്കാരനോ പ്രതിപട്ടികയിൽ ഇല്ലാത്തതിന് കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു.
"ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് മത്സരമെന്ന് അമിത് ഷായുടെ ഒരു അഭിമുഖം ഇന്നലെ കേട്ടിരുന്നു. എന്നാൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ പരസ്പരം സ്നേഹിക്കുകയാണ്, അവർക്കിടയിൽ ഐലവ് യു ബന്ധമാണ് "- കെജ്രിവാൾ പരിഹസിച്ചു.
സംസ്ഥാനത്ത് 27 വർഷത്തെ ബി.ജെ.പി ഭരണത്തിൽ ജനങ്ങൾ മടുത്തിരിക്കുകയാണ്. ഒരു മാറ്റത്തിനുവേണ്ടിയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഇസുദാൻ ഗധ്വിയെ താനല്ല തിരഞ്ഞെടുത്തതെന്നും 16 ലക്ഷം പേർ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിൽ 73 ശതമാനവും ജനങ്ങൾ ഇസുദാൻ ഗധ്വിക്കാണ് വോട്ടുകൾ രേഖപ്പെടുത്തിയതെന്നും കെജ്രിവാൾ പറഞ്ഞു.
ഗുജറാത്തിലെ എല്ലാ ടി.വി ചാനലുകളോടും ആം ആദ്മിയുടെ നേതാവിനെ ക്ഷണിക്കരുതെന്ന് ബി.ജെ.പി ഭീഷണിപ്പെടുത്തി. മനീഷ് സിസോദിയയെക്കുറിച്ചുള്ള ചർച്ചകളിൽ പോലും ആം ആദ്മി പ്രാതിനിധ്യം ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.