തെരഞ്ഞെടുപ്പ് കമീഷനോട് കോൺഗ്രസിന് പ്രതികാരബുദ്ധി -ബി.ജെ.പി
text_fieldsന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരെ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുകയാണ് കോൺഗ്രസെന്ന് ബി.ജെ.പി. തോൽക്കുന്നിടത്തെല്ലാം കമീഷനെ പഴിക്കുകയാണ് പാർട്ടിയുടെ നയം. ഇതിന് പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ബി.ജെ.പി വക്താവും എം.പിയുമായ സുധാംശു ത്രിവേദി പറഞ്ഞു.
1,642 പേജുകളിലായി വിശദമായ മറുപടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടും കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആവർത്തിക്കുകയാണ്. ഇതേ കാലയളവിൽ ജമ്മു -കശ്മീർ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ (ഇ.വി.എം) സംബന്ധിച്ച് കോൺഗ്രസിന് പരാതിയില്ല. ലോക്സഭ തെരഞ്ഞെടുപ്പിലും പരാതിയില്ല. ഹരിയാനയിൽ തോറ്റതോടെ പരാതി ഉന്നയിക്കുകയാണ്. ജയം പോലെതന്നെ തോൽവിയിലും ഉത്തരവാദിത്തമേറ്റെടുക്കാൻ കോൺഗ്രസിന് ആത്മധൈര്യം വേണം.
താൻ വയനാടിന്റെ അനൗദ്യോഗിക എം.പിയാണെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. ഇത്തരം നിലപാടുകൾ ജനാധിപത്യത്തിന് അപകടമാണ്. ഇടതുപാർട്ടികളെ കൈവിട്ട് രാജ്യം വിഭജിക്കാൻ കൂട്ടുനിന്ന മുസ്ലിം ലീഗിന് കൈകൊടുത്ത കോൺഗ്രസിന് വയനാട്ടിൽ മതേതരത്വം പ്രസംഗിക്കാൻ അർഹതയില്ലെന്നും സുധാംശു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.