ബി.ജെ.പിവിട്ട ദലിത് നേതാവ് ഡോ. ഉദിത് രാജ് കോൺഗ്രസിൽ
text_fieldsന്യൂഡൽഹി: സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ബി.ജെ.പി വിട്ട ദലിത് നേതാവും വടക്കു പടിഞ്ഞാറൻ ഡൽഹി മണ്ഡലത്തിലെ സിറ്റിങ് എം.പിയുമായ ഡോ. ഉദിത് രാജ് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്ന ിധ്യത്തിലാണ് പാർട്ടി പ്രവേശനം ഉദിത് രാജ് പ്രഖ്യാപിച്ചത്.
പരസ്യ നിലപാടുകൾ സ്വീകരിച്ചത് വഴി കഴിഞ്ഞ കുറച്ചു കാലങ്ങളായി പാർട്ടിക്ക് അനഭിമതനായി മാറിയ ഡോ. ഉദിത് രാജിനെ തഴഞ്ഞ് ഗായകനായ ഹൻസ്രാജ് ഹൻസിനെയാണ് വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ഉദിത് രാജ് കഴിഞ്ഞ ദിവസം ബി.ജെ.പി വിട്ടത്.
2014 ഫെബ്രുവരിയിൽ ഇന്ത്യൻ ജസ്റ്റിസ് പാർട്ടിയെന്ന തന്‍റെ സ്വന്തം പാർട്ടി ബി.െജ.പിയിൽ ലയിപ്പിച്ചാണ് ഉദിത് രാജ് ഡൽഹിയിൽ മത്സരിച്ച് ജയിച്ചത്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തത് മുതൽ ഉദിത് രാജ് ബി.െജ.പിക്ക് അനഭിമതനാകുകയായിരുന്നു.
ശബരിമല വിഷയത്തെ അനുകൂലിച്ചതു കൊണ്ടാണോ തന്നെ ഒഴിവാക്കിയതെന്ന് വ്യക്തമാക്കണമെന്നും ഉദിത്രാജ് ആവശ്യപ്പെട്ടു. ബി.ജെ.പിയിൽ താൻ ജാതി വിവേചനത്തിന് ഇരയായിരുന്നുവെന്നും ആൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി/എസ്.ടി ചെയർമാൻ കൂടിയായ ഉദിത് രാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.