ഹിമാചലിൽ കുരുക്ക് മുറുക്കി ആം ആദ്മി പാർട്ടിയും ബി. ജെ.പിയും
text_fieldsഷിംല: ഹിമാചലിൽ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ ശക്തമായ മുന്നൊരുക്കങ്ങളുമായി ആം ആദ്മി പാർട്ടി. അടുത്ത കാലത്ത് അരവിന്ദ് കെജരിവാൾ മൂന്ന് തവണയാണ് ഹിമാചൽ സന്ദർശിച്ചത്. പഞ്ചാബിലെ വിജയത്തിന് ശേഷം ഹിമാചലിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മാന്നിനൊപ്പം നടത്തിയ റോഡ് റാലി തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ആദ്യ പാദമായിരുന്നു. ബി. ജെ.പി ഭരിക്കുന്ന ഹിമാചലിലെ അഴിമതികൾ വേരോടെ പിഴുതെറിയും എന്നാണ് പ്രധാന വാഗ്ദാനം.
രാഷ്ട്രീയ അഴിമതികൾ, അധ്യാപകരുടെ കുറവ്, ആരോഗ്യ മേഖലയിലെ തകർച്ചകൾ, വിലക്കയറ്റം തുടങ്ങി സംസ്ഥാനത്തെ പോരായ്മകൾ പ്രചാരണങ്ങളിൽ ശക്തമായി കെജ്രീവാൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആം ആദ്മിയെ വിജയിപ്പിച്ചാൽ വിദ്യാഭ്യാസം, തൊഴിൽ സാധ്യത തുടങ്ങി എല്ലാ മേഖലകളിലും വികസനം കൊണ്ടുവരുമെന്നും ഹാമിർപൂരിൽ വെച്ച് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന മൂന്നാം പാർട്ടിയായി വളരാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്മി. 1998 ൽ ഹിമാചൽ വികാസ് കോൺഗ്രസ്, ബി. ജെ.പിയുമായി ചേർന്ന് ഉണ്ടാക്കിയ കൂട്ടുകക്ഷി സർക്കാർ ആണ് ഹിമാചൽ ആദ്യമായി കണ്ട മൂന്നാം പാർട്ടി.
ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളെ വീഴ്ത്താൻ ബി. ജെ.പിയും ഹിമാചലിൽ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 16 ദിവസത്തിനുള്ളിൽ രണ്ട് തവണയാണ് സംസ്ഥാനം സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.