ബിജെപിക്ക് ഹിന്ദു-മുസ്ലീം വ്യത്യാസമില്ല -രാജ്‌നാഥ് സിങ്
text_fieldsബി.ജെ.പിക്ക് ഹിന്ദു-മുസ്ലിം വിവേചനമില്ലെന്നും മുത്തലാഖ് നിരോധനം ചൂണ്ടിക്കാട്ടി സ്ത്രീകളോടുള്ള ബഹുമാനത്തിനാണ് പ്രധാനാന്യംനൽകുന്നതെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കോൺഗ്രസിന്റെറെ നീലം മിശ്രയ്‌ക്കെതിരെ സിറ്റിംഗ് എംപി ജനാർദൻ മിശ്രയെ മത്സരിപ്പിച്ച രേവ ലോക്‌സഭാ സീറ്റിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്നത് നരേന്ദ്ര മോദി സർക്കാരിന്റെ ശ്രദ്ധേയമായ ആശയമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതമാതാവിന്റെ മക്കളാണെന്നും, അതിനാൽ തന്നെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, ജൂതൻ എന്നിങ്ങനെ വിവേചനം കാണിക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. മുത്തലാഖ് നിരോധിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപിക്കെതിരെ പക്ഷപാതപരമായ ആരോപണങ്ങൾ ശക്തമായതെന്ന് അദ്ദേഹം കൂട്ടിചേർത്തു. ആരെയെങ്കിലും വിവാഹം കഴിച്ചതിന് ശേഷം, മുത്തലാഖ് പറഞ്ഞ് ഉപേക്ഷിച്ചാൽ, ബിജെപി അത് സഹിക്കില്ല. നമ്മുടെ മണ്ണിൽ സ്ത്രീകളെ അപമാനിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെ 29 ലോക്‌സഭാ സീറ്റുകളിലേക്കും ഏപ്രിൽ 19 നും മെയ് 13 നും ഇടയിൽ നാല് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും, ജൂൺ 4 ന് വോട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.