ബി.ജെ.പി ദേശീയതയുടെ മൊത്തം കരാർ എടുക്കേണ്ട അഹമ്മദ് പേട്ടൽ
text_fieldsഅഹമ്മദാബാദ്: ബി.ജെ.പി ദേശീയതയുടെ മൊത്തം കരാർ ഏറ്റെടുക്കേണ്ടെന്ന് കോൺഗ്രസിെൻറ മുതിർന്ന നേതാവ് അഹ്മദ് പേട്ടൽ. ഗുജറാത്തിൽ ആശുപത്രി ജീവനക്കാരനെ െഎ.എസ് ബന്ധത്തിെൻറ പേരിൽ എൻ. െഎ.എ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പേട്ടൽ മുമ്പ് ട്രസ്റ്റിയായിരുന്ന സർദാർ പേട്ടൽ ഹോസ്പിറ്റലിൽ ലബോറട്ടറി ടെക്നീഷ്യനായി ജോലിചെയ്തിരുന്ന യുവാവിെൻറ അറസ്റ്റിനെ തുടർന്ന് അഹ്മദ് പേട്ടൽ രാജിവെക്കണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയ പ്രതിസന്ധികളെ അതിജീവിക്കാൻ എല്ലായ്പ്പോഴും ബി.ജെ.പി ദേശീയതയെ കൂട്ടുപിടിക്കുകയാണെന്ന് അഹ്മദ് പേട്ടൽ പറഞ്ഞു. ഗുജറാത്തിലെ ജംബുസറിൽ രാഹുൽ ഗാന്ധി പെങ്കടുത്ത പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് പേട്ടൽ ചോദിച്ചു.
ബി.ജെ.പി കരുതുന്നത് ദേശസ്നേഹം അവർക്ക് മാത്രമാണ് ഉള്ളതെന്നാണ്. മറ്റാർക്കും അതില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ രാജ്യത്തിന് വേണ്ടി ത്യാഗം സഹിച്ചവർ കോൺഗ്രസും കോൺഗ്രസ് നേതാക്കളുമാണെന്ന് അദ്ദേഹം ഒാർമപ്പെടുത്തി. മഹാത്മ ഗാന്ധിയിൽ തുടങ്ങി സ്വാതന്ത്ര്യത്തിന് ശേഷം ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും തീവ്രവാദത്തിെൻറ ഇരകളായിരുന്നുവെന്നും ദേശീയതയെക്കുറിച്ചും രാജ്യസ്നേഹത്തെക്കുറിച്ചും കോൺഗ്രസിനെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.