Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോർബി പാലം ദുരന്തം:...

മോർബി പാലം ദുരന്തം: രക്ഷാപ്രവർത്തനത്തിന് നദിയിൽ ചാടി സീറ്റ് നേടി ബി.ജെ.പി മുൻ എം.എൽ.എ

text_fields
bookmark_border
Gujarat election
cancel

ന്യൂഡൽഹി: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാല അപകടത്തിനിടെ രക്ഷാപ്രവർത്തനത്തിൽ പ​ങ്കാളിയായ മുൻ എം.എൽ.എ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കും. 60 കാരനായ കാന്തിലാൽ അമൃതിയയാണ് സ്ഥാനാർഥി.

ഒക്ടോബർ 30നുണ്ടായ തൂക്കുപാല അപകടത്തെ തുടർന്ന് ഇദ്ദേഹം രക്ഷാപ്രവർത്തന​ത്തിലേർപ്പെടുന്ന വിഡിയോ പ്രചരിച്ചിരുന്നു. ജീവൻ രക്ഷാ ജാക്കറ്റ് ധരിച്ച് നദിയിൽ ചാടി അപകടത്തിൽ പെട്ട ആളുകളെ രക്ഷിക്കാനായി ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നിരുന്നത്.

ഈ നടപടിയാണ് അദ്ദേഹത്തിന് മോർബിയിലെ ടിക്കറ്റ് ഉറപ്പിച്ചത്. അതേസമയം, നിലവിലെ മോർബി എം.എൽ.എ ബ്രിജേഷ് മെർജക്ക് സീറ്റില്ല.

ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujarat election 2022
News Summary - BJP Fields Ex MLA Who "Jumped Into River To Save Lives" In Gujarat's Morbi
Next Story