Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമതയെ നേരിടാൻ...

മമതയെ നേരിടാൻ പ്രിയങ്ക; ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

text_fields
bookmark_border
മമതയെ നേരിടാൻ പ്രിയങ്ക; ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു
cancel

ന്യൂഡൽഹി: ഭവാനിപൂർ മണ്ഡലത്തിൽ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നേരിടാൻ ബി.ജെ.പി സ്ഥാനാർഥിയായി അഡ്വ.പ്രിയങ്ക തിബ്രേവാൾ മത്സരിക്കും. സെപ്​റ്റംബർ 30നാണ്​ ഭവാനിപൂരിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​. മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ മമതക്ക്​ തെരഞ്ഞെടുപ്പ്​ ജയം അനിവാര്യമാണ്​.

ബബുൾ സുപ്രിയോയുടെ ലീഗൽ അഡ്വൈസറായിരുന്നു​ പ്രിയങ്ക. 2014ലാണ്​ ഇവർ ബി.ജെ.പിയിലെത്തുന്നത്​. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്​ ബി.ജെ.പിയിൽ ചേരാൻ തനിക്ക്​ പ്രചോദനമായതെന്ന്​ പ്രിയങ്ക നേരത്തേ വ്യക്തമാക്കിയിരുന്നു.

​2015ൽ ബി.ജെ.പി സ്​ഥാനാർഥിയായി കൊൽക്കത്ത മുനിസിപ്പൽ കൗൺസലിലേക്ക്​ മത്സരിച്ചിരുന്നു. എന്നാൽ തൃണമൂൽ കോൺ​ഗ്രസിന്‍റെ സ്വപൻ സമ്മാദാറിനോട്​ പരാജയ​പ്പെടുകയായിരുന്നു. തുടർന്ന്​ ബി.ജെ.പിയുടെ നിരവധി നേതൃ സ്​ഥാനങ്ങളുടെ ചുമതല ഇവർ വഹിച്ചു. 2020ആഗസ്റ്റിൽ ഭാരതീയ ജനത യുവ മോർച്ചയുടെ ബംഗാൾ വൈസ്​ പ്രസിഡന്‍റായി ചുമതല​യേൽക്കുകയും ചെയ്​തിരുന്നു.

ഏപ്രിൽ-മേയ്​ മാസങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എന്‍റലിയിൽനിന്ന്​ പ്രിയങ്ക ജനവിധി തേടിയിരുന്നു. എന്നാൽ തൃണമൂലിന്‍റെ സ്വർണ കമൽ സാഹയോട്​ പരാജയപ്പെടുകയായിരുന്നു ഇവർ. 58,257 വോട്ടിനായിരുന്നു പരാജയ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengal bypollPriyanka Tibrewal
News Summary - BJP Fields Lawyer Priyanka Tibrewal vs Mamata Banerjee For Bengal Bypoll
Next Story