ഐ.എസ്.ഐ പരാമർശം; ദിഗ് വിജയ സിങ്ങിനെതിരെ ബി.ജെ.പിയുടെ അപകീർത്തികേസ്
text_fieldsന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ സിങ്ങിനെതിരേ അപകീർത്തികേസു മായി ബി.ജെ.പി. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയിൽ നിന്ന് ബി.ജെ.പിയും ബജ്രംഗദളും പണം കൈപ്പറ്റുന്നുണ്ടെന് ന പ്രസ്താവനക്കെതിരെയാണ് ബി.ജെ.പി ഐ.ടി വിഭാഗം കൺവീനർ രാജേഷ് കുമാർ പരാതി നൽകിയത്.
ഡൽഹി അഡിഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുന്നിൽ ഫയൽ ചെയ്ത പരാതി ഒക്ടോബർ ഒമ്പതിന് പരിഗണിക്കും. ബി.ജെ.പിക്കും അതിന്‍റെ നേതാക്കൾക്കുമെതിരേ കടുത്ത അപകീർത്തി ആരോപണമാണ് ദിഗ് വിജയ സിങ് നടത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. ആഗസ്റ്റ് 30നാണ് ദിഗ് വിജയ സിങ് വിവാദ പരാമർശം നടത്തിയത്.
മധ്യപ്രദേശിൽ നടന്ന മറ്റൊരു ചടങ്ങിനിടെ, കാവി വസ്ത്രം ധരിച്ചവരും ബലാത്സംഗം ചെയ്യുന്നവരാണെന്ന പ്രസ്താവന ദിഗ് വിജയ സിങ് നടത്തിയിരുന്നു. ഇതിനെതിരെ ഉത്തർപ്രദേശിലെ കുശിനഗറിൽ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബി.ജെ.പി എം.എൽ.എയുടെ മകനാണ് പരാതി നൽകിയത്. ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് പ്രസ്താവനയെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.