Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ...

ഹരിയാനയിൽ സർക്കാറുണ്ടാക്കാൻ ബി.ജെ.പി; ദുഷ്യന്ത്​ ചൗതാല ഉപമുഖ്യമന്ത്രിയാകും

text_fields
bookmark_border
manohar-lal-ghattar
cancel

ന്യൂഡൽഹി: ഹരിയാനയിൽ സർക്കാറുണ്ടാക്കാൻ ബി.ജെ.പിയും ജെ.ജെ.പിയും ധാരണയായി. ജെ.ജെ.പി അധ്യക്ഷൻ​ ദുഷ്യന്ത്​ ചൗതാലക്ക ്​ ഉപമുഖ്യമന്ത്രി സ്ഥാനം നൽകും. നാളെ ഗവർണറെ കാണുമെന്ന് ബി.ജെ.പി നേതാവ്​​ മനോഹർ ലാൽ ഖട്ടാർ അറിയിച്ചു. ജെ.ജെ.പി മു ന്നോട്ട്​വെച്ച മറ്റ്​ വ്യവസ്ഥകളും ബി.ജെ.പി അംഗീകരിച്ചുവെന്നാണ്​ വിവരം.

കോൺഗ്രസിനോടും ബി.ജെ.പിയോടും അയിത്തമില്ലെന്ന് ചൗതാല രാവിലെ പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെ ബി.ജെ.പി നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ്​ പുതിയ തീരുമാനം​.

ഹരിയാനയിൽ 90 അംഗ നിയമസഭയിൽ 46 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് 40 സീറ്റും കോൺഗ്രസിന് 31 സീറ്റുമാണ് ലഭിച്ചത്. 10 എം.എൽ.എമാരുള്ള ജെ.ജെ.പി പിന്തുണച്ചാൽ ബി.ജെ.പിക്ക്​ സർക്കാറുണ്ടാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manohar lal khattarmalayalam newsindia newsDushyant Chautala
News Summary - BJP to Form Govt with JJP, Cedes Deputy CM Post-india news
Next Story