മോദി ഇന്ത്യയിെലത്തി; വരവേൽപ്പുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: പഞ്ചദിന യു.എസ് സന്ദർശനത്തിന് ശേഷം നരേന്ദ്ര മോദി ഇന്ത്യയിലെത്തി. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിൽ മോദിക്ക് ഡൽഹി വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണ് അവസാനിച്ചത്.
മോദിയുടെ അഞ്ചുദിവസത്തെ യു.എസ് സന്ദർശനം ലോകത്തിന് മുന്നിൽ ഇന്ത്യയുടെ കാഴ്ചപ്പാട് മാറ്റിയെന്ന് ജെ.പി നദ്ദ അഭിപ്രായപ്പെട്ടു. കോടിക്കണക്കിന് ഇന്ത്യക്കാർക്കായി ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും നദ്ദ കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് അമേരിക്ക പിന്തുണ നൽകാമെന്ന് പ്രസിഡന്റ് ജോബൈഡൻ അറിയിച്ചിരുന്നു. ന്യൂക്ലിയർ സപ്ലൈ ഗ്രൂപ്പിൽ പ്രവേശനത്തിന് ഇന്ത്യക്കുള്ള പിന്തുണയും, വൈറ്റ്ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു. വിപുലീകരിക്കുന്ന യു.എൻ രക്ഷാസമിതിയിൽ ഇന്ത്യക്കും ബഹുകക്ഷി സഹകരണത്തിൽ മുന്നിലുള്ള മറ്റു രാജ്യങ്ങൾക്കും അംഗത്വത്തിന് അമേരിക്ക പിന്തുണ നൽകുന്നതായി ഇന്ത്യ-യു.എസ് സംയുക്ത പ്രസ്താവന പറഞ്ഞു.
വീറ്റോ അധികാരമടക്കം ശക്തമായ പദവിയുള്ള സ്ഥിരാംഗത്വത്തിനു വേണ്ടി ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് കരുത്തു പകരുന്നതാണ് ബൈഡെൻറ പിന്തുണ. രക്ഷാസമിതി വിപുലീകരിക്കണമെന്ന ഇന്ത്യയുടെ കാലങ്ങളായുള്ള ആവശ്യത്തിനും ഇതു ശക്തി പകരും. റഷ്യ, അമേരിക്ക, ബ്രിട്ടൻ, ചൈന, ഫ്രാൻസ് എന്നിവക്കാണ് നിലവിൽ രക്ഷാസമിതി അംഗത്വമുള്ളത്. നിലവിലെ ലോക സാഹചര്യം കണക്കിലെടുത്ത് സമിതി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കാലങ്ങളായുള്ള ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.