മിന്നലാക്രമണം: പരീക്കറിന് പിന്തുണയുമായി ബി.ജെ.പി ഗോവൻ നേതൃത്യം
text_fieldsപനാജി: മിന്നലാക്രമണത്തിന് ആർ.എസ്.എസിെൻറ പാഠഭാഗങ്ങളും സഹായിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീക്കറിെൻറ പ്രസ്താവനക്ക് പിന്തുണയുമായി ബി.ജെ.പി ഗോവൻ നേതൃത്യം രംഗത്തെത്തി. ഇന്ത്യൻ സൈന്യമാണ് മിന്നലാക്രമണം നടത്തിയതിനെ ഞങ്ങൾ അഭിനന്ദിക്കുന്നതായും ബി.ജെ.പി വക്താവ് കിരൺ കൺടോൽക്കർ പറഞ്ഞു.
എന്നാൽ, മിന്നലാക്രമണത്തിന് സൈന്യത്തിന് പ്രചോദനം നൽകിയത് പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയുമാണ്. ഇരുവരും ആർ.എസ്.എസിെൻറ സജീവ പ്രവർത്തകരായിരുന്നു. അവിടെ നിന്നും പഠിച്ച കാര്യങ്ങളും അവർ മിന്നലാക്രമണത്തിൽ ഉപയോഗിച്ചിരിക്കാം. അതിൽ ഞങ്ങൾ െതറ്റുകാണുന്നില്ലെന്നും കിരൺ കൺടോൽക്കർ വ്യക്തമാക്കി.
തിങ്കളാഴ്ച അഹമ്മദാബാദിലെ നിർമ യുണിവേഴ്സിറ്റിയിൽ സംസാരിക്കുേമ്പാഴായിരുന്നു പരീക്കർ മിന്നലാക്രമണത്തിന് ആർ.എസ്.എസിെൻറ പാഠഭാഗങ്ങളും സഹായിച്ചിട്ടുണ്ടെന്ന പ്രസ്താവന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.