കാർഷിക ബിൽ മോദി സർക്കാറിെൻറ പണക്കാരായ സുഹൃത്തുക്കൾക്ക് വേണ്ടിയെന്ന് പ്രിയങ്കഗാന്ധി
text_fieldsന്യൂഡൽഹി: മോദി സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സർക്കാർ കോടീശ്വരൻമാരായ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് പുതിയ കാർഷിക ബില്ലുകൾ കൊണ്ടുവന്നത്. കർഷകർക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള സമയത്ത് ഉൽപന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുകയോ സംഭരണത്തിനായുള്ള സംവിധാനങ്ങൾ ഒരുക്കി നൽകുകയോ ചെയ്യാതെ നേരരെ വിപരീതമായി കാർഷക ദ്രോഹനടപടികളാണ് ചെയ്യുന്നതെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചു.
''ഇത് കർഷകർക്ക് ബുദ്ധിമുട്ടുള്ള സമയമാണ്. താങ്ങുവില പ്രഖ്യാപിച്ചും കർഷകർക്ക് സംഭരണ സൗകര്യങ്ങൾ നൽകിയും സർക്കാർ അവരെ സഹായിക്കേണ്ടതായിരുന്നു. എന്നാൽ നേരെ മറിച്ചാണ് സംഭവിച്ചത്. സമ്പന്നരായ സുഹൃത്തുക്കളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരാണ് ബി.ജെ.പി സർക്കാർ ഉത്സാഹം കാണിക്കുന്നത് - പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
കേന്ദ്രസർക്കാറിെൻറ കാർഷിക ബില്ലുകൾക്കെതിരെ പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വൻ കാർഷിക പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.
മോദിസർക്കാർ തെൻറ ചങ്ങാതിമാരുടെ വ്യാപാരം ഉയർത്തുകയും കർഷകരുടെ ഉപജീവനമാർഗത്തെ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വിമർശിച്ചിരുന്നു.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട് മൂന്നു ബില്ലുകളാണ് മോദിസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ചത്. 2020ൽ പുറത്തിറക്കിയ ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ, ദി ഫാർമേഴ്‌സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെൻറ് ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ എന്നിവ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് സഭയിൽ അവതരിപ്പിച്ചത്.അവശ്യവസ്തു ഭേദഗതി ബിൽ 2020, ഭക്ഷ്യ സഹമന്ത്രി റാവു സാഹിബ് പാട്ടീൽ ദാൻവേയും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.