ബി.ജെ.പി സർക്കാർ ഉണ്ടാക്കിയത് കുതിരക്കച്ചവടത്തിലൂടെ -സിദ്ധരാമയ്യ
text_fieldsബംഗളൂരു: കർണാടകയിലെ ബി.ജെ.പി സർക്കാർ ഭരണഘടനപരമായോ ധാർമികമായോ അല്ല, കുതിരക്കച്ചവടത്തിലൂടെയാണ് ഉണ്ടായതെന്ന ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഗവർണറുടെ ഒാഫിസിനെ ദുരുപയോഗം ചെയ്ത് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടന വിരുദ്ധമാണ്.
മൂന്ന് എം.എൽ.എമാരെ അയോഗ്യരാക്കിയശേഷം നിയമസഭയിലെ അംഗബലം 221 ആണ്. കേവലഭൂരിപക്ഷത്തിന് 111 പേരുടെ പിന്തുണ വേണം. ബി.ജെ.പിക്ക് 105 അംഗങ്ങളാണുള്ളത്. 111 എം.എൽ.എമാരുടെ വിവരങ്ങൾ നൽകാൻ ബി.ജെ.പി തയാറാകണമെന്നും മുംബൈയിലുള്ള വിമത എം.എൽ.എമാർ കോൺഗ്രസിലെയും ജെ.ഡി.എസിലെയും ആയതിനാൽ അവരെ ബി.ജെ.പിക്ക് കൂട്ടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിമത എം.എൽ.എമാരെ മുംബൈയിലെ േഹാട്ടലിൽ പാർപ്പിച്ചില്ലായിരുന്നെങ്കിൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ വീഴില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.