വിവേകാനന്ദ ചിത്രവും സന്ദേശങ്ങളും വീടുകളില്‍ തൂക്കിയാൽ 30-35 വര്‍ഷം ബി.ജെ.പി ഭരിക്കുമെന്ന് ബിപ്ലബ് ദേബ്
text_fieldsഅഗര്‍ത്തല: സ്വാമി വിവേകാനന്ദൻെറ ചിത്രങ്ങളും സന്ദേശങ്ങളും വീടുകളില്‍ തുക്കിയാല്‍ അടുത്ത 30-35 വര്‍ഷം ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തില്‍ തുടരുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. സംസ്ഥാനത്തെ 80 ശതമാനം വീടുകളിലെങ്കിലും ഇത് ചെയ്യുകയാണെങ്കിൽ ബി.ജെ.പി സർക്കാർ തന്നെ തുടരും. ഇതിനായി മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറിയിറങ്ങി ചിത്രങ്ങള്‍ വിതരണം ചെയ്യണമെന്നും എല്ലാ വീടുകളിലും തൂക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എെൻറ ഗ്രാമത്തില്‍ പോലും വീടുകളിലെ സ്വീകരണമുറികളിൽ കമ്യൂണിസ്റ്റ് നേതാക്കളായ ജ്യോതി ബസു, ജോസഫ് സ്റ്റാലിന്, മാവോ എന്നിവരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നത് കണ്ടിട്ടുണ്ട്. ദേവന്‍മാരുടെ ചിത്രങ്ങള്‍ക്ക് പകരം വീടുകളില്‍ ഇവരുടെ ചിത്രങ്ങളാണ് കതകുകളിൽ പോലും തൂക്കിയിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടരവര്‍ഷത്തിനുള്ളില്‍ വിവേകാനന്ദൻെറ ചിത്രം ആരെങ്കിലും വീടുകളില്‍ തൂക്കിയിട്ടുള്ളതായി കണ്ടോ?. നമ്മുടെ സംസ്‌കാരവും പ്രത്യയശാസ്ത്രവും കാത്തുസൂക്ഷിച്ചാല്‍ അടുത്ത 30-35 വര്‍ഷം ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന് ദേബ് പറഞ്ഞു. അഗർത്തല ബി.ജെ.പി ആസ്ഥാനത്ത് മഹിളാ മോർച്ച സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറച്ചുമാത്രം സംസാരിക്കുകയും മൗനം പാലിച്ചുകൊണ്ട് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകവാനുമാണ് വിവേകാന്ദന്‍ പറഞ്ഞത്. ആവശ്യമില്ലാതെ കൂടുതല്‍ ശബ്ദിച്ചാല്‍ നമ്മുടെ ഊര്‍ജ്ജം നഷ്ടമാകും. അതുകൊണ്ട് ആരും ഊര്‍ജ്ജം നഷ്ടപ്പെടുത്തരുതെന്നും ബിപ്ലവ് ദേവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.