ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പ്: ബി.ജെ.പി കുതിരക്കച്ചവടത്തിനുള്ള ശ്രമം തുടങ്ങിയെന്ന് മനീഷ് സിസോദിയ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി.ജെ.പി കുതിരക്കച്ചവടത്തിനുള്ള ശ്രമം തുടങ്ങിയെന്ന ആരോപണവുമായി മനീഷ് സിസോദിയ. ബി.ജെ.പി കളി തുടങ്ങിയിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ ബി.ജെ.പി ഫോണിൽ വിളിക്കാൻ ആരംഭിച്ചിരിക്കുന്നു. ഞങ്ങളുടെ ഒരു കൗൺസിലറേയും വിൽക്കില്ല. ആരെങ്കിലും വിളിച്ചാൽ അവരുടെ ഫോൺകോൾ റെക്കോർഡ് ചെയ്യാൻ കൗൺസിലർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
തുടർച്ചയായ 15 വർഷത്തെ ബി.ജെ.പി ഭരണം അട്ടിമറിച്ച് രാജ്യതലസ്ഥാനത്തെ നഗരസഭ ഭരണം ആം ആദ്മി പാർട്ടി കൈയടക്കിയത്. 250ൽ 134 സീറ്റും ആപിന്. നിയമസഭക്കൊപ്പം ഡൽഹി മുനിസിപ്പൽ കോർപറേഷനിലും ആപ് വിജയക്കൊടി പാറിച്ചത് ബി.ജെ.പിക്കും കോൺഗ്രസിനും കനത്ത തിരിച്ചടിയായി.
മൂന്ന് മുനിസിപ്പൽ കോർപറേഷനുകൾ ലയിപ്പിച്ച് ഒറ്റ കോർപറേഷൻ ആക്കിയതിനുശേഷം നടക്കുന്ന ആദ്യം തെരഞ്ഞെടുപ്പിലാണ് ആപിന്റെ ചരിത്രവിജയം. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിനേക്കാൾ 90 സീറ്റുകൾ അധികം ആപ് നേടി. 103 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. ദുർബലരായ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വീണ്ടും നഷ്ടമായി. 19 സീറ്റുകളിൽനിന്ന് ഒമ്പതിലേക്ക് ചുരുങ്ങി. സ്വതന്ത്രർ മൂന്ന് സീറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.