ദേശ സുരക്ഷ ഉറപ്പാക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടു - അഖിലേഷ് യാദവ്
text_fieldsലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച ബി.ജെ.പി സർക്കാർ രാജ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബി.ജെ.പി സൈനികരെ കുറിച്ച് വാചാലമാകുന്നു. എന്നാൽ ഒരോ ദിവസവും അതിർത്തിയിലും നക്സൽ സ്വാധീന പ്രദേശങ്ങളിലും ജവാൻമാർ കൊല്ലപ്പെട്ടുകൊണ്ടിരിക്കയാണ്. ദിവേസന ജവാൻമാർക്ക് രാജ്യത്തിനായി ജീവത്യാഗം ചെയ്യേണ്ടി വരുന്നുവെന്നാൽ ഏതു തരം ദേശീയ സുരക്ഷയാണ് മോദി സർക്കാർ നൽകുന്നതെന്നും അഖിലേഷ് ചോദിച്ചു.
ബി.ജെ.പിയെ പോലെ രാജ്യ സുരക്ഷ എന്നത് വിളംബരം ചെയ്യുക മാത്രമല്ല, എസ്.പി ദേശസുരക്ഷക്ക് പ്രഥമ പരിഗണന നൽകുമെന്നും അഖിലേഷ് പറഞ്ഞു. ‘‘എെൻറ ജീവിത രീതികൾ ജനങ്ങളെ അറിയിക്കേണ്ട കാര്യമില്ല. ഏഴു വർഷം സൈനിക സ്കൂളിൽ ചെലവഴിച്ച വ്യക്തിയാണ്. സുഹൃത്തുക്കളിൽ പലരും രാജ്യത്തിനായി വീരമൃത്യു വരിച്ചു. ഭാര്യാപിതാവ് അദ്ദേഹത്തിെൻറ ജീവിതകാലം ചെലവഴിച്ചത് സേനക്കു വേണ്ടിയാണ്. ഭാര്യയുടെ സഹോദരിയും ഭർത്താവും സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നു. നിങ്ങളുടെ കുടുംബത്തിൽ നിന്നും എത്രപേർ സൈന്യത്തിൽ ഉണ്ട് എന്നതാണ് ദേശ സ്നേഹം വിളിച്ചു പറയുന്ന ബി.ജെ.പിക്കാരോട് എനിക്ക് ചോദിക്കാനുള്ളത്. ബി.ജെ.പിയെ പോലെ ദേശസ്നേഹം പറയുക മാത്രമല്ല ഞങ്ങൾ ചെയ്യുന്നത്’’- അഖിലേഷ് യാദവ് തുറന്നടിച്ചു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞത് ലഖ്നോ- ആഗ്ര എക്സ്പ്രസ്വേ പോലുള്ള കൂടുതൽ പാതകൾ നിർമിക്കുമെന്നാണ്. എന്നാൽ വിമാനം ഇറക്കാൻ കഴിയുന്നതരം ഒരു റോഡെങ്കിലും നിർമിക്കാൻ ബി.ജെ.പി സർക്കാറിന് കഴിഞ്ഞിട്ടുണ്ടോയെന്നും അഖിലേഷ് ചോദിച്ചു. എസ്.പി അധികാരത്തിലെത്തിയാൽ സുഖോയ്, മിറാജ്, ഹെർക്കുലീസ് വിാമനങ്ങൾ ലഖ്നോ- ആഗ്ര എക്സ്പ്രസ് വേയിൽ ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.