Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഈ മിഥ്യാധാരണ ഉടൻ...

‘ഈ മിഥ്യാധാരണ ഉടൻ ഉടയും’; ​മോദിയുടെ നുണകൾ ചൂണ്ടിക്കാട്ടി രാഹുൽ

text_fields
bookmark_border
‘ഈ മിഥ്യാധാരണ ഉടൻ ഉടയും’; ​മോദിയുടെ നുണകൾ ചൂണ്ടിക്കാട്ടി രാഹുൽ
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാരും ബി.ജെ.പിയും നുണ പറയുന്നുവെന്ന്​ ആവർത്തിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാജ്യത്തെ കോവിഡ്​ കണക്കുകൾ, മൊത്ത ആഭ്യന്തര വരുമാനം, ചൈനീസ്​ ആക്രമണം എന്നിവയിൽ ബി.ജെ.പിയുടെ അവകാശവാദം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലി​​െൻറ ട്വീറ്റ്​. ‘ബി.ജെ.പി നുണകളെ സ്​ഥാപിച്ചെടുക്കുന്നു. ഈ മിഥ്യാധാരണ ഉടൻ ഉടയും. ഇന്ത്യ ഇതിന്​ വലിയ വില നൽകേണ്ടിവരും’ ​രാഹുൽ ട്വീറ്റിൽ വിമർശിച്ചു.

യഥാർഥ കണക്കുകൾ പുറത്തുവരാതിരിക്കാനായി കോവിഡ്​ പരിശോധന നിയന്ത്രിക്കുകയും മരണസംഖ്യ കുറച്ചുകാണിക്കുകയും ചെയ്യുന്നതായി അദ്ദേഹം വീണ്ടും ആരോപിച്ചു. കോവിഡ്​ മഹാമാരിയുടെ കണക്കുകൾ തെറ്റിദ്ധാരണ സൃഷ്​ടിക്കുന്നു​. മറ്റു രാജ്യ​ങ്ങളെ അപേക്ഷിച്ച്​ ഇന്ത്യയിൽ മരണനിരക്ക്​ കുറവാണെന്നാണ്​ പ്രധാനമന്ത്രിയുടെ വാദം. എന്നാൽ, പരിശോധനകളുടെ എണ്ണം നിയന്ത്രിക്കുകയും നിരവധി മരണങ്ങൾ കോവിഡ്​ മഹാമാരിയുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യാത്തതിനാലാണ്​ ഇതെന്നും രാഹുൽ ഗാന്ധി പറയുന്നു. ഇന്ത്യയുടെ കോവിഡ്​ മരണ കണക്കുകളിൽ അവ്യക്തതയെന്ന​ വാഷിങ്​ടൺ പോസ്റ്റി​​െൻറ ലേഖനവും ട്വീറ്റിനൊപ്പം ഷെയർ ചെയ്​തു. 

കൂടാതെ ഇന്ത്യയിൽ ജി.ഡി.പി കണക്കാക്കുന്നതി​​െൻറ രീതി മാറ്റിയതായും യഥാർഥ വളർച്ച നിരക്കല്ല പ്രധാനമന്ത്രിയും കൂട്ടരും ഉയർത്തികാണിക്കുന്നതെന്നും ​അദ്ദേഹം ആരോപിച്ചു. കൂടാതെ മാധ്യമങ്ങളെ ഭയപ്പെടുത്തി ചൈനീസ്​ ആക്രമണത്തി​​െൻറ യഥാർഥ വസ്​തുത പുറത്തുകൊണ്ടുവരുന്നത്​ തടയുകയാണെന്നും രാഹ​ുൽ ഗാന്ധി കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modigdpBJPChinese Attack#Covid19Rahul Gandhi
News Summary - BJP has institutionalised lies India will pay price Rahul Gandhi -India news
Next Story