ബി.ജെ.പിയിൽ ഭൂരിപക്ഷവും അവിവാഹിതർ; വിവാഹച്ചിലവിനെക്കുറിച്ച് അവർക്കറിയില്ല
text_fieldsന്യൂഡൽഹി: ബി.ജെ.പിയിൽ ഭൂരിപക്ഷവും അവിവാഹിതരായതുകൊണ്ട് അവർക്ക് വിവാഹ സീസണെക്കുറിച്ചൊന്നും അറിയില്ലെന്ന് യോഗാധ്യാപികനും ബി.ജെ.പി സഹയാത്രികനുമായ ബാബാ രാംദേവ്. കേന്ദ്രസർക്കാരിന്‍റെ നോട്ട് നിരോധത്തെക്കുറിച്ചുള്ള തമാശരൂപേണയുള്ള രാംദേവിന്‍റെ പരാമർശം സദസിൽ ചിരിയുണർത്തി.
ഭൂരിപക്ഷം ബി.ജെ.പിക്കാരും അവിവാഹിതരാണ്. വിവാഹ സീസണെക്കുറിച്ചൊന്നും അവർക്ക് അറിയാത്തതാണ് അബദ്ധം പിണയാന്‍ കാരണം. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ രാംദേവ് പറഞ്ഞു.
ഒരു മാസമോ 15 ദിവസമോ കഴിഞ്ഞിട്ടായിരുന്നു നിരോധനമെങ്കിൽ വിവാഹങ്ങളെ ഇത്രയും ബാധിക്കില്ലായിരുന്നു. ഒരു നല്ല കാര്യം, ഈ കാലയളവിൽ ആരും സ്ത്രീധനം ചോദിക്കില്ല എന്നതാണ്. അദ്ദേഹം പറഞ്ഞു.
നവംബർ ഡിസംബർ മാസങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം വിവാഹങ്ങൾ നടക്കുന്നത്. നോട്ട് അസാധുവാക്കിയതിനെ തുടർന്ന് വിവാഹം നിശ്ചയിച്ചവർ ദുരിതത്തിലാണ്. പ്രതിസന്ധി മനസ്സിലാക്കി വിവാഹം നടക്കുന്ന സന്ദർഭങ്ങളിൽ രണ്ടര ലക്ഷം രൂപ പിൻവലിക്കാമെന്ന് ഇന്നലെ നിർദേശം പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.