ബി.ജെ.പിക്ക് സ്ഥാനാർഥിയില്ല; എതിരില്ലാതെ സുഷ്മിത രാജ്യസഭയിലേക്ക്
text_fieldsകൊൽക്കത്ത: കോൺഗ്രസ് വിട്ട് തൃണമൂലിലെത്തിയ സുഷ്മിത ദേവ് എതിരില്ലാതെ രാജ്യസഭയിലേക്ക്. ഒക്ടോബർ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തുന്നില്ലെന്ന് പ്രധാന പ്രതിപക്ഷമായ ബി.ജെ.പി തീരുമാനിച്ചതോടെയാണ് എതിരില്ലാതെ സഭയിലെത്താൻ വഴിതെളിഞ്ഞത്.
ആഗസ്റ്റ് 16നാണ് സുഷ്മിത കോൺഗ്രസ് വിട്ടകാര്യം വെളിപ്പെടുത്തിയത്. അസമിലെ കോൺഗ്രസ് നേതാവ് പരേതനായ സന്തോഷ് മോഹൻ ദേവിെൻറ മകളും മഹിള കോൺഗ്രസ് അധ്യക്ഷയുമായിരുന്നു സുഷ്മിത.
നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് തൃണമൂൽ രാജ്യസഭാംഗം മാനസ് ഭുനിയ രാജിവെച്ചതിനെ തുടർന്നാണ് രാജ്യസഭ സീറ്റ് ഒഴിവുവന്നത്. തിങ്കളാഴ്ച സുഷ്മിത പത്രിക നൽകുമെന്ന് അടുത്ത ബന്ധുക്കൾ വെളിപ്പെടുത്തി. ബി.ജെ.പി മത്സര രംഗത്തിറങ്ങിയാലും സുഷ്മിതയുടെ വിജയം ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.