ബി.ജെ.പി സീതയെ രാമനിൽ നിന്ന് വേർപെടുത്തി -ജയ് ശ്രീറാം മുദ്രാവാക്യത്തിനെതിരെ അശോക് ഗെഹ്ലോട്
text_fieldsജയ്പൂർ: ബി.ജെ.പിയുടെയും ആർ.എസ്.എസുകാരുടെയും ജയ്ശ്രീറാം മുദ്രാവാക്യത്തെ വിമർശിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെയാണ് ബി.ജെ.പി ജയ് ശ്രീറാം മുദ്രാവാക്യവുമായെത്തിയത്. സീതയെയും രാമനെയും വേർപിരിച്ച ആളുകളാണ് ഇപ്പോൾ ജയ്ശ്രീറാം മുദ്രാവാക്യവുമായി എത്തിയിരിക്കുന്നത്. അത് കൊണ്ടാണ് ഞങ്ങൾ ജയ് സിയ റാം ബോലോ എന്ന് പറയുന്നത്. 'ജയ് സിയറാം' എന്ന് പറയുമ്പോൾ ഞങ്ങൾക്ക് ആളുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബി.ജെ.പിയുടെ ഭിന്നിപ്പിക്കുന്ന നയങ്ങൾ ജനങ്ങൾ മനസിലാക്കി തുടങ്ങിയെന്നും ഗെഹ്ലോട് ആരോപിച്ചു.
ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് ഭയവും പ്രകോപനവുമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഗാന്ധിജിയുടെ ആശയമാണ് രാഹുൽ ഗാന്ധി പിന്തുടരുന്നത്. സ്നേഹത്തിലൂടെ വെറുപ്പിനെ കീഴടക്കുകയാണ് അദ്ദേഹമെന്നും ഗെഹ്ലോട് പറഞ്ഞു.
യാത്രയിലൂടെ രാഹുൽ ഗാന്ധി പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവും ഗെഹ്ലോട്ട് എടുത്തുപറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ ബി.ജെ.പി എങ്ങനെ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നുവെന്ന് ജനങ്ങൾക്ക് വ്യക്തമാവുകയാണ്. ബി.ജെ.പിയും ആർ.എസ്.എസും ഹിന്ദുമതത്തിന്റെ തീജ്വാലക്കാരായി സ്വയം പ്രചരിപ്പിക്കുന്നു. മറ്റുള്ളവർക്ക് അത്തരം പേരുകളിൽ താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.